കേരള ഫോറസ്റ്റ് അമൻഡ്മെന്റ് ബില്ലിനെതിരെ പ്രതിഷേധവുമായി ഇൻഫാം
കേരള വനം വകുപ്പ് പുതുതായി 2024 നവംബർ ഒന്നിനു കേരള ഗസറ്റിൽ ആധികാരികമായി പ്രസിദ്ധീകരിച്ച കേരള വനംവകുപ്പിൻ്റെ അമൻഡ്മെന്റ് ബില്ലിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. നിലവിലുള്ള ഫോറസ്റ്റ് ആക്‌ടിലെ സെക്ഷൻ 52ലും 63ലും ആണു പ്രധാനമായും പുതിയ ഭേദഗതികൾ വരുത്തിയിരിക്കുന്നത്. ഈ ഭേഗതികൾ പിൻവലിക്കണമെന്ന ആവശ്യം ഉയർത്തിയാണ് ഇൻഫാം പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
ഇൻഫാം ദേശീയ എക്യൂട്ടീവ് മീറ്റിങ്ങിൽ വനംവകുപ്പിൻ്റെ അമൻഡ്മെന്റ്ബിൽ മുഖ്യ ചർച്ചാ വിഷയമായി.ജനദ്രോഹപരവും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമീജിയോസ് ഇഞ്ചനാനിയിൽ യോഗം ഉദ്ഘാടനം ചെയ്തു പറഞ്ഞു.
1961 ലെ കേരള ഫോറസ്റ്റ് ആക്‌ടിൽ പറഞ്ഞിരിക്കുന്ന നിയമത്തിൻ്റെ പല വിഭാഗങ്ങളിലും അടിമുടി മാറ്റങ്ങൾ വരുത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് വാറൻ്റോ മജിസ്ട്രേറ്റിന്റെ ഉത്തരവോ ഇല്ലാതെ അധികാര ദുർവിനിയോഗം നടത്താനും ജനങ്ങളെ പീഡിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണു പുതിയ ബില്ലിൽ കൊടുത്തിരിക്കുന്നതെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.
ഇതു രാജ്യത്തെ നിലവിലുള്ള നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. യാതൊരു ഉപാധിയും കൂടാതെ ഒരാളെ അറസ്റ്റു ചെയ്‌തു കസ്റ്റഡിയിൽ വയ്ക്കുവാനുള്ള അധികാരം നൽകുന്ന ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഫാ. തോമസ് മറ്റമുണ്ടയിൽ കൂട്ടിച്ചേർത്തു.നിലവിലുള്ള ഫോറസ്റ്റ് ആക്‌ടിലെ സെക്ഷൻ 52ലും 63ലും ആണു പ്രധാനമായും പുതിയ ഭേദഗതികൾ വരുത്തിയിരിക്കുന്നത്. ഈ ഭേദഗതികൾ പിൻവലിക്കാൻ തയാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികളായി രംഗത്തിറങ്ങുമെന്ന് ഇൻഫാം സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട് പറഞ്ഞു
ഇൻഫാം ദേശീയ ഡയറക്‌ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ, സെക്രട്ടറി സണ്ണി അരഞ്ഞാണിപുത്തൻപുരയിൽ, ദേശീയ കമ്മിറ്റി അംഗങ്ങളായ മാത്യു മാമ്പറമ്പിൽ, ജോയി തെങ്ങുംകുടി, സി.യു. ജോൺ, ട്രഷറർ ജെയ്‌സൺ ചെംബ്ലായിൽ, ഇൻഫാം കേരള സംസ്ഥാന ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ, സംസ്ഥാന കോഓർഡിനേറ്റർ ഫാ. ജോസ് മോനിപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.