വനം വകുപ്പിന്റെ ശുപാർശ അപ്രായോഗികംനിയമം ആക്കാൻ അനുവദിക്കില്ല കേരള കോൺഗ്രസ്സ് (എം)
കട്ടപ്പന : കേരള ഫോറസ്ററ് ആക്ട് പരിഷ്കരിക്കുന്നതിന് മുന്നോടിയായി വനം വകുപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കരട് വിജ്ഞാപനം നിയമം ആക്കാൻ അനുവദിക്കില്ല എന്ന് കേരള കോൺഗ്രസ്സ് എം ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു . വനം വകുപ്പിന്റെ നിർദേശങ്ങൾ പലതും സാധാരണക്കാരായ ജനങ്ങൾക്ക് തിരിച്ചടി സൃഷ്ടിക്കുന്നതാണ്.വനം വകുപ്പിന്റെ ആദ്യഘട്ട നിർദേശങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .ഇവ പ്രാവർത്തികം ആകണമെങ്കിൽ നിയമസഭയുടെയും സബ്ജെക്ട് കമ്മിറ്റിയുടെയും അംഗീകാരം ആവശ്യമാണ്.
ജനോപകാര പ്രവർത്തങ്ങളുമായി മുന്നോട്ട് പോകുന്ന ഇടതുപക്ഷ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥതലത്തിലെ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങളുടെ പരിണിത ഫലമാണ് ഇത്തരം നിർദ്ദേശങ്ങൾ .കർഷകരോടും കാർഷികമേഖലയോടും ചേർന്ന് പ്രവർത്തിക്കുന്ന കേരള കോൺഗ്രസ്സ് എം ഭൂവിഷയങ്ങളിലും വനവത്കരണത്തിലും കർഷകർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് .വനം വകുപ്പിന്റെ ഇത്തരം അപ്രായോഗിക നിർദേശങ്ങൾ നിയമസഭയിൽ എത്തും മുൻപേ തന്നെ ചെറുത്ത് തോൽപ്പിക്കുമെന്നും ജോസ് പാലത്തിനാൽ പറഞ്ഞു .