വന നിയമ ഭേദഗതി ജനങ്ങളോടുള്ള വെല്ലുവിളി:യൂത്ത് ഫ്രണ്ട് എം
1961ലെ കേരള ഫോറസ്റ്റ് ആക്ട് പരിഷ്കരിക്കുന്നതിന് മുന്നൊരുക്കമായി കൊണ്ടുവന്ന വന നിയമ ഭേദഗതി കരട് ബില്ല് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള യൂത്ത് എം ഇടുക്കി ജില്ലാ പ്രസിഡണ്ട് ജോമോൻ പൊടിപാറ പറഞ്ഞു
കരട് വിജ്ഞാപനം നിയമമായാൽ ജനങ്ങൾക്ക് നാട്ടിൽ ജീവിക്കാൻ ആവാത്ത സാഹചര്യമുണ്ടാകും ഇതിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് വലിയ തിരിച്ചടി സൃഷ്ടിക്കുന്നവയാണ് വനത്തിനുള്ളിൽ വന്യമൃഗങ്ങളെ നിയന്ത്രിക്കുകയും വനസംരക്ഷണവും ഉറപ്പുവരുത്തുകഎന്നതാണ് വനപാലകരുടെ ചുമതല അതുപോലും പലപ്പോഴും ഫലപ്രദമായി നടപ്പില്ലാക്കാൻ സാധിക്കുന്നില്ല ഇന്ന് ഇടുക്കിയിലെ ജനവാസ മേഖലകളിൽ വന്യജീവികൾ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുന്ന ഈ സാഹചര്യത്തിൽ വനപാലകർക്ക് അമിത അധികാരം നൽകിക്കൊണ്ടുള്ള ഈ ബിൽ നിയമമായാൽ ഗുരുതരമായ ലംഘനങ്ങൾക്കും കർഷക ദ്രോഹം നടപടികൾക്കും ഇടവരുത്തുന്നതാണ്
ആയതിനാൽ
വനപാലകർക്ക് അമിതാധികാരം നൽകുന്നതിന് പകരം ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യൻറെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുവാനുള്ള അവകാശം കർഷകനെ നൽകുന്ന നിയമമാണ് ഉണ്ടാവേണ്ടതെന്നും ജോമോൻ പൊടിപാറ പറഞ്ഞു