Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വണ്ടിപ്പെരിയാറിൽ വീണ്ടും കടന്നലിന്റെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് പരിക്ക്.



വണ്ടിപ്പെരിയാറിൽ വീണ്ടും കടന്നലിന്റെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് പരിക്ക്. വണ്ടിപ്പെരിയാർ മേലേ തൊണ്ടിയാർ എസ്റ്റേറ്റ് തൊഴിലാളികളായ 6 പേർക്ക് നേരെയാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

വണ്ടിപ്പെരിയാർ മേഖലയിലെ ഏലം തേയില തോട്ടങ്ങളിലെ തൊഴിലാളികൾ ക്ക് നേരേകടന്ന ലിന്റെ ആക്രമണമുണ്ടാവുന്നത് തുടർകഥയാവുകയാണ്. വണ്ടിപ്പെരിയാർ മേലേ തൊണ്ടിയാർ എസ്റ്റേറ്റി ലാണ് കടന്നലിന്റെ ആക്രമണമുണ്ടായിരിക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിയോടുകൂടിയാണ് അന്യ സംസ്ഥാന തൊഴിലാളി ഉൾപ്പെടെ 6 പേർക്കാണ് കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. തങ്കമല മാട്ടുപ്പെട്ടി സ്വദേശികളായ ശ്യാമള (53) മുരുകേശ്വരി ( 45 ) കാളിയമ്മ (38) പാപ്പ (55) അന്യ സംസ്ഥാന തൊഴിലാളിയായ സുമിത്ര ( 48 ) എന്നിവർക്കാണ് കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. തൊഴിലാളികൾ ഏല തോട്ടത്തിൽ കായ എടുത്തു കൊണ്ടിരുന്ന സമയം കടന്നൽ കൂട്ടം ഇളകി തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. എസ്റ്റേറ്റ് മാനേജ്മെന്റും സഹ തൊഴിലാളികളും ചേർന്ന് പരിക്കേറ്റവരെ വണ്ടിപ്പെരിയാർ CH C യിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകി ഇവരെ പീരുമേട് താലൂക്ക് ആശു പത്രിയിൽ പ്രവേശിപ്പിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!