Idukki വാര്‍ത്തകള്‍
വൈദ്യുതി വർദ്ധനക്കെതിരെ മർച്ചന്റ് അസോസിയേഷൻ കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി
വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് പന്തം കൊളുത്തി പ്രകടനവും കട്ടപ്പന കെ എസ് ഇബി ഓഫീസ് പടിക്കൽ ധർണ്ണയും നടത്തി. കട്ടപ്പന യൂണിറ്റ് പ്രസി. സാജൻ ജോർജ് ഉത്ഘാടനം ചെയ്തു.
കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം KSEB ഓഫീസ് പടിക്കൽ സമാപിച്ചു.
തുടർന്ന് നടന്ന ധർണ്ണാ സമരം
കട്ടപ്പന മർച്ചന്റ് അസോസിയേൻ
യൂണിറ്റ് പ്രസി. സാജൻ ജോർജ് ഉത്ഘാടനം ചെയ്തു.
ജില്ലാവൈസ് പ്രസി.
അഡ്വ.എംകെ തോമസ് മുഖ്യപ്രഭാഷണം നടത്തി.
മർച്ചന്റ് അസോസിയേഷൻ വർക്കിംഗ്
പ്രിസി.,സിജോമോൻ ജോസ്, ജോഷി കുറ്റട,
കെ പി ബഷീർ, കെ പി ഹസ്സൻ, ഷിയാസ് എ കെ,ബൈജു വെമ്പേനി തുടങ്ങിയവർ സംസാരിച്ചു.