മലയാളി ചിരി ക്ലബ്ബിന്റെ കാരുണ്യയാത്ര 22 ന്
മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഇടുക്കി ജില്ലയിലെ വിവിധ അഗതി മന്ദിരങ്ങളിലേക്ക് തുടര്‍ച്ചയായി നടത്തി വരുന്ന കാരുണ്യ യാത്രയുടെ സീസണ്‍ 14 ഈ വര്‍ഷവും വളരെ വിപുലമായി നടത്തപ്പെടുകയാണ്.
2024 ഡിസംബര്‍ 22-ാം തീയതി ഞായറാഴ്ച പകല്‍ 10 മണിക്ക് ബഹു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ വച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നു.
പലവ്യഞ്ജനങ്ങള്‍, ക്ലീനിംഗ് ഉല്‍പന്നങ്ങള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ ഇടുക്കി ജില്ലയിലെ വിവിധ അഗതിമന്ദിരങ്ങളിലേക്കും, കട്ടപ്പന നഗരസഭയിലെ കിടപ്പുരോഗികള്‍ക്ക് പുതിയ വസ്ത്രവും ക്രിസ്മസ് കേക്കും പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുളള നിത്യോപയോഗ സാധനങ്ങള്‍ അടങ്ങിയ കിറ്റും ഇതോടൊപ്പം വിതരണം ചെയ്യുവാനാണ് ആഗ്രഹിക്കുന്നത്.
അഗതിമന്ദിരങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുവേണ്ടി വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും ആവശ്യമുണ്ട്. ഉപയോഗിക്കാന്‍ സാധിക്കുന്ന വസ്ത്രങ്ങളായ ഷര്‍ട്ട്, മുണ്ട്, പാന്റ്‌സ്, നൈറ്റികള്‍, സാരികള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍ തുടങ്ങിയവ കഴുകി വൃത്തിയാക്കി അയണ്‍ ചെയ്ത് തരണമെന്നും, കട്ടപ്പന നഗരസഭയിലെ കിടപ്പ് രോഗികള്‍ക്ക് ക്രിസ്തുമസ് കേക്കും പുതുവസ്ത്രങ്ങളും പലവ്യഞ്ജനകിറ്റും നല്‍കി സഹകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഈ വലിയ കാരുണ്യ പ്രവര്‍ത്തനത്തിന് നിങ്ങളാല്‍ കഴിയുന്ന സഹായ സഹകരണങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.