അസംസ്കൃത വസ്തുക്കളുടെ വില വർധനവ്; കാർവില കൂട്ടാൻ ഹ്യുണ്ടായ്
കാർ വില വർധിപ്പിക്കാൻ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. ജനുവരി ഒന്നു മുതൽ വാഹനങ്ങൾക്ക് വില വർധിപ്പിക്കാനാണ് തീരുമാനം. അസംസ്കൃതവസ്തുക്കളുടെ വിലയിലുണ്ടായ വർധനവാണ് വാഹനങ്ങളുടെ വിലവർധനവിന്റെ കാരണം. എല്ലാ മോഡലുകൾക്കും 25,000 രൂപ വരെയാണ് വർധന വരുത്തുക.
എല്ലാ മോഡലുകൾക്കും വിലവർധനവ് ബാധകമായിരിക്കും. ക്രെറ്റ, വെന്യു, ഗ്രാൻഡ് ഐ10 എൻഐഒഎസ്, അൽകാസർ തുടങ്ങിയ ഹ്യുണ്ടായ് കാറുകളുടെ വില 2025 ജനുവരി മുതൽ വർധിക്കും .ഇൻപുട്ട് ചെലവുകൾ വർധിക്കുന്നതിനാലാണ് വിലയിൽ മാറ്റങ്ങൾ വരുത്തിയതെന്ന് ഹ്യുണ്ടായ് മോട്ടോർ വ്യക്തമാക്കി.
“ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിൽ, വർദ്ധിച്ചുവരുന്ന ചെലവുകൾ സാധ്യമായ പരിധിവരെ ഉൾക്കൊള്ളാനാണ് ഞങ്ങളുടെ ശ്രമം. ഇൻപുട്ട് ചെലവിലെ തുടർച്ചയായ വർദ്ധനയോടെ, ഈ ചെലവ് വർദ്ധനയുടെ ഒരു ഭാഗം ചെറിയ വില ക്രമീകരണത്തിലൂടെ ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടത് ഇപ്പോൾ അനിവാര്യമായിരിക്കുന്നു ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തരുൺ ഗാർഗ് പറഞ്ഞു.