Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍

മുരിക്കാട്ടുകുടി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിന് വേൾഡ് ലിറ്ററച്ചർ ഫോറം അവാർഡ്



എഴുത്തുകാരുടെയും,  പത്രപ്രവർത്തകരുടെയും,  സാഹിത്യകാരുടെയും,  സാമൂഹിക പ്രവർത്തകരുടെയും സംയുക്ത വേദിയായ  വേൾഡ് ലിറ്ററച്ചർ ഫോറത്തിന്റെ പഠന പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളുകൾക്ക് നൽകുന്ന അവാർഡ് മുരിക്കാട്ടുകുടി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിന് ലഭിച്ചു. ഡിസംബർ 3 ന് രാവിലെ 10 മണിക്ക് മുരിക്കാട്ടുകുടി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ   ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ഈ  വർഷത്തെ അവാർഡ്  വിതരണം ചെയ്യും .   വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെയും ആദരിക്കും. ജില്ലയിലെ  മികച്ച സാമൂഹിക  സന്നദ്ധ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനക്ക്‌ ജനസേവന രത്നാ അവാർഡിനും,  ആതുര സേവന പ്രവർത്തനത്തിന് നൽകുന്ന ഗുഡ് സമിരിറ്റൻ അവാർഡിന് പടമുഖം സ്നേഹമന്ദിരം ഡയറെക്ടർ    രാജു വി. സി യും, സാഹിത്യ രത്നാ അവാർഡ് എഴുത്തുകാരനായ സോജൻ സ്വരാജിനും,  മാനവ സേവാ രത്നാ അവാർഡിന് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ലിൻസി ജോർജും ,സാമൂഹിക സേവന രത്നാ അവാർഡിന്   പ്രിൻസ് മറ്റപ്പള്ളിയും  നൂതനാശയങ്ങളിലൂടെ പഠനനിലവാരം ഉയർത്തിയ അദ്ധ്യാപകർക്കുള്ള  ഗുരുരത്നാ അവാർഡിന്  ഷിനു മനുവൽ കെ. രാജനും , ജനപ്രിയ അദ്ധ്യാപക അവാർഡിന് വിജി റ്റി .സി യെയും, കലാ പ്രതിഭാ അവാർഡിന് ചാന്ദിനി കെ എസ്സിനെയും തെരഞ്ഞെടുത്തു. 
ലിറ്ററേച്ചർ ഫോറം ദേശീയ ചെയർമാൻ  തോമസുകുട്ടി  പുന്നൂസ്, MGM ഗ്രൂപ്പ്‌ ചെയർമാൻ ഗീവർഗീസ് യോഹന്നാൻ, ഇടുക്കി ജില്ലാപഞ്ചായത്ത്  പ്രസിഡന്റ്‌ കെ. ടി. ബിനു,  വൈസ് പ്രസിഡന്റ്‌ ആശാ ആന്റണി,  ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് കുഴിക്കാട്ട്,  ബ്ലോക്ക് മെമ്പർ ജലജ വിനോദ് ,  സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ  തങ്കമണി സുരേന്ദ്രൻ,   പ്രിൻസിപ്പൽ സുരേഷ് കൃഷ്ണ,  ഹെഡ് മാസ്റ്റർ മുനിസ്വാമി,  സിജോ എവറസ്റ്റ്‌, വേൾഡ് ലിറ്ററെച്ചർ ഫോറം ഭാരവാഹികളായ തോമസ് മാമൻ, സമദ് മേപ്പുറത്, ഷാജി തേകാട്ടിൽ,  വൈദ്യൻ ബിജു മാത്യു തുടങ്ങിയവർ പ്രസംഗിക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!