Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആംബുലൻസ് ഡ്രൈവർമാർക്കായി പരിശീലനം സംഘടിപ്പിച്ചു


പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആംബുലൻസ് ഡ്രൈവർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനുമായി ബേസിക് ലൈഫ് സപ്പോർട്ട്, അടിയന്തര ഘട്ടങ്ങളിൽ പാലിക്കേണ്ട രോഗീപരിചരണം എന്നീ വിഷയങ്ങളിൽ സൗജന്യ പരിശീലന ക്ലാസ്സ് നടത്തി. ഹൃദ്രോഗം, അപകടം, സ്ട്രോക്ക് തുടങ്ങിയ വിവിധ അടിയന്തര ഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പരിശീലനം നൽകി.
കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ ആംബുലൻസ് ഡ്രൈവർമാരും പാരമെഡിക്കൽ സ്റ്റാഫും പരിശീലനത്തിൽ പങ്കെടുത്തു. മാർ സ്ലീവാ മെഡിസിറ്റി എമർജൻസി വിഭാഗം ഹെഡ് ശ്രീജിത്ത് .ആർ.നായർ പരിശീലനത്തിന് നേതൃത്വം നൽകി. അസി.മാനേജർ അനൂപ് ജോർജ്ജ് നന്ദി അറിയിച്ചു.