6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വോട്ടർപട്ടിക പുതുക്കൽ : സ്‌പെഷ്യല്‍ കാമ്പയിനുകളുമായി ഇലക്ഷന്‍ കമ്മീഷന്‍



വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ ജില്ലയില്‍ സ്‌പെഷ്യല്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കുന്നു. ഈ മാസം 25, 26,ഡിസംബർ 2, 3 ദിവസങ്ങളിലാണ് കാമ്പയിനുകള്‍ നടക്കുക. എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടിക പരിശോധിക്കുവാന്‍ അവസരമുണ്ടാകും. പരിശോധനയില്‍ ഒഴിവാക്കപ്പെട്ടതായി കണ്ടാല്‍ അര്‍ഹരെങ്കില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുവേണ്ട സഹായം ലഭ്യമാകുന്നതാണ്. കൂടാതെ 17 വയസ്സ് പൂര്‍ത്തിയായ യുവജനങ്ങള്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കുന്നതിനും, വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കല്‍, തെറ്റ് തിരുത്തല്‍, ബൂത്ത് മാറ്റം, ആധാര്‍കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കല്‍ എന്നിവയ്ക്ക് ആവശ്യമായ സഹായവും കാമ്പയിനുകളില്‍ ലഭ്യമാകുന്നതാണ്. ഡിസംബര്‍ 9 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവരെ 2024 ജനുവരി 5 ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും voters.eci.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് മുഖേനയോ, നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഷീബ ജോർജ്ജ് അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!