Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ദേശീയ വിര മുക്ത ദിനം കട്ടപ്പന മുൻസിപ്പാലിറ്റി തല ഉദ്ഘാടനം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. മുൻസിപ്പൽ ചെയർപേഴ്സൺ ബീന ടോമി ഉത്ഘാടനംനിർവഹിച്ചു.
നവംമ്പർ 26
ഡിസംബർ 3 എന്നീ ദിവസങ്ങളിലായാണ് കട്ടപ്പന മുനിസിപ്പാലിറ്റി തല വിരവിമുക്ത ദിനം ആചരിക്കുന്നത്.
കേരളത്തിൽ കുട്ടികളുടെ ഒരു ആരോഗ്യപ്രശ്‌നമായ വിളർച്ചയുടെ പ്രധാന കാരണം വിരബാധയാണ്. ഇത് കുട്ടികളിൽ പോഷണക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാവുകയും അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുകയും പ്രവർത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു.
1 മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്ക് സ്കൂളുകളിലും അങ്കണവാടികളിലും വെച്ചാണ് ആൽബൻഡസോൾ ഗുളിക വിതരണം ചെയ്യുന്നത്.
ചടങ്ങിൽ താലൂക്ക് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ
ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. ദിലീപ്, ജെഎച്ച്ഐ
മാരായ ജോബി, സുജാത, പുഷ്പ,നോഡൽ ഓഫീസർമാര്യ ബിജി , ജോസ്മി എന്നിവർ
പങ്കെടുത്തു.