Idukki വാര്‍ത്തകള്‍
ദൈവദാസന് ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ 19-ാം ശ്രാദ്ധാചരണത്തിന്റെ മൂന്നാം ദിവസം
ദൈവദാസന് ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ 19-ാം ശ്രാദ്ധാചരണത്തിന്റെ മൂന്നാം ദിവസം സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ചാപ്പിലില്‍ റവ. ഫാ. സിബി അറയ്ക്കൽ (വികാരി, സെൻ്റ് തോമസ് ചർച്ച് , പുള്ളിക്കാനം) വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും കബറിടത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥനക ളിലും ഏകദേശം 500-ഓളം ആളുകള്‍ പങ്കെടുത്തു. ഇന്നത്തെ വിശുദ്ധ കുർബാനയ്ക്ക് (മലങ്കര ക്രമം) റവ. ഫാ. അനിൽ ഈപ്പൻ (വികാരി സെൻ്റ് പോൾസ് മലങ്കര കത്തോലിക്കാ ചർച്ച് കട്ടപ്പന) നേതൃത്വം നൽകും .