നവീകരിച്ച കട്ടപ്പന പോലീസ് വളവ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കട്ടപ്പന പോലീസ് വളവിവ് ദീപ്തി എസ് എച്ച്.ജി മേഖലയിൽ 20 ളം കുടുംങ്ങൾ കുടുംബങ്ങൾ കുടിവെള്ള ക്ഷാമത്താൽ പ്രതിസന്ധിയിലായിരുന്നു.
വിവരം പ്രദേശവാസിയായി സിബി നെച്ചുമണ്ണിൽ മന്ത്രി റോഷി അഗസ്റ്റിനെ അറിയിക്കുകയും ചെയ്തു.
തുടർന്ന് മന്ത്രി 10 ലക്ഷം രൂപാ പദ്ധതി നവീകരിക്കുന്നതിന് അനുവധിച്ച് നൽകി.
അധിവേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കുളത്തിന്റെ ആഴം വർദ്ധിപ്പിച്ച് കല്ല് കെട്ടി സൈഡ് ഓടകൾ നിർമ്മിച്ച് നിർമ്മാണം പൂർത്തികരിച്ചു.
ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ വാർഡ് കൗൺസിലർ ജോണികുളം പള്ളിയുടെ നേതൃത്വത്തിൽപ്രദേശവാസികൾ സ്വീകരിച്ചു.
തുടർന്ന് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.
കുടിവെള്ള പദ്ധതിയുടെ സമീപത്തെ ഓട നിർമ്മിക്കുന്നതിനും തകർന്ന അപ്പാപ്പൻ പടി റോഡ് നിർമ്മിക്കുന്നതും പ്രദേശവാസികൾ ഒപ്പിട്ട നിവേധനം മന്ത്രിക്ക് നൽകി.
രണ്ട് പദ്ധതികൾക്കും 50 ലക്ഷം രൂപാ വീതം മന്ത്രി അനുവദിച്ചതായും പ്രഖ്യപിച്ചു.
യോഗത്തിൽ കുളത്തിന് സ്ഥലം സംഭാവന നൽകിയ കല്ലൂർമറ്റം കുടുംബത്തെയും കുടിവെള്ള ടാങ്കിന് സ്ഥലം നൽകിയ ആന്റണി വർക്കി ചേലകാട്ടിനേയും കോൺട്രക്ടർമാരായ അമൽ സി.വി , വിനോദ് മാത്യൂ എന്നിവരേയും
പദ്ധതിയുടെ വിജയത്തിനായി പരിശ്രമിച്ച സിബി നെച്ചുമണ്ണിലിന്പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.
യോഗത്തിൽ വാർഡ് കൗൺസിലർ ജോണി കുളംപള്ളിൽ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.മനോജ് എം തോമസ്,
ടെസിൻ കളപ്പുര, ജോസ് കൊന്നയ്ക്കൽ, പി എസ് മേരി ദാസൻ തുടങ്ങിയവർ സംസാരിച്ചു.
ഇറിഗേഷൻ ഉദ്യോഗസ്ഥർ,പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.