കട്ടപ്പന നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളിലെ കിഡ്‌സ് വണ്ടർലാന്റും പ്രൈമറി വിഭാഗം കുട്ടികളും ചേർന്ന് 14 ന് രാവിലെ 7ന് കൂട്ടയോട്ടം നടത്തും.
സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂൾ ജങ്ഷനിൽ നിന്ന് നരിയമ്പാറയിലേക്ക് റെയിൻബോ റൺ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. എക്സൈസ് വിമുക്തി നോഡൽ ഓഫീസർ സാബുമോൻ എം.സി ഫ്ളാഗ് ഓഫ് ചെയ്യും.
കാഞ്ചിയാർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു മധു കുട്ടൻ സന്ദേശം നൽകും.
പുതിയതലമുറയെ മയക്കുമരുന്നിന്റെയും മൊബൈല്‍ ഫോണിന്റെയും ലഹരിയില്‍ നിന്ന് വ്യതിചലിപ്പിക്കുക, മത്സരബുദ്ധിയും കായികക്ഷമതയും സഹകരണ മനോഭാവവും നേത്യത്വപരിശീലനവുമുള്ളവരാക്കി വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പൊലീസ്, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും, സ്‌കൂളിലെ എസ്.പി.സി, സ്‌കൗട്ട് & ഗൈഡ്, ജെ.ആര്‍സി, അധ്യാപക അനധ്യാപകര്‍, ആരോഗ്യവകുപ്പിന്റെ പ്രഥമ ശുശ്രൂഷാ വകുപ്പിന്റെ സേവനവും കുട്ടികള്‍ക്ക് ലഭ്യമാക്കും.
നരിയമ്പാറ ജങ്ഷനില്‍ സമാപിക്കുന്ന റെയിന്‍ബോ റണ്ണിന്റെ സമാപന സമ്മേളനം കട്ടപ്പന എസ്.എച്ച്.ഒ., മുരുകന്‍ ടി.സി. ഉദ്ഘാടനം ചെയ്യും.
കൂട്ടഓട്ടത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കും. സമാപന സമ്മേളനത്തില്‍ കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്, കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ സജിമോള്‍ ഷാജി, എക്‌സൈസ് വിമുക്തി നോഡല്‍ ഓഫീസര്‍ സാബുമോന്‍ എം.സി, കട്ടപ്പന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍ കുമാര്‍, കാഞ്ചിയാര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനീഷ് ജോസഫ്, റോയിമോന്‍ തോമസ് തുടങ്ങിയവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ബി. ഉണ്ണിക്കൃഷ്ണന്‍ നായര്‍, പി.ടി.എ. വൈസ് പ്രസിഡന്റ്‌റ് ബിനു സി.പി., ഹെഡ്മിസ്ട്രസ്സ് ബിന്ദു എന്‍, ജോര്‍ജ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.