ഇടുക്കി ജില്ല ടീച്ചേഴ്സ് ഹൗസിംഗ് സഹകരണ സംഘത്തിൻ്റെ വാർഷിക പൊതുയോഗവും, വിരമിച്ച അധ്യാപകരെ ആദരിക്കലും, എസ് എസ് എൽസി പ്ലസ്ടു പരീക്ഷകളിൽ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കൽ ചടങ്ങും നടന്നു
ഇടുക്കി ജില്ല ടീച്ചേഴ്സ് ഹൗസിംഗ് സഹകരണ സംഘത്തിൻ്റെ വാർഷിക പൊതുയോഗവും വിരമിച്ച അധ്യാപകരെ ആദരിക്കലും എസ് എസ് എൽസി പ്ലസ്ടു പരീക്ഷകളിൽ എപ്ലസ് നേടിയ കുട്ടികളെ ആദരിക്കൽ ചടങ്ങ് നടന്നു.
നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.
ഇടുക്കി ജില്ലാ ടീച്ചേഴ്സ് ഹൗസിങ്ങ് സൊസൈറ്റിയുടെ ഇരുപത്തിനാലാമത് വാർഷിക പൊതുയോഗവും വിരമിച്ച അധ്യാപകരെ ആദരിക്കലും എസ് എസ് എൽസി പ്ലസ്ടു വിഭാഗങ്ങളിൽ എപ്ലസ് നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങുമാണ് നടന്നത് . ബാങ്കിൻ്റെ സമീപമുള്ള ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ സൊസൈറ്റിയുടെ പ്രസിഡൻ്റ് ജോർജ്‌ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബീന ടോമി പൊതുയോഗം ഉദ്ഘാടനം ചെയ്തു.
കട്ടപ്പന മുൻസിപ്പാലിറ്റി കൗൺസിലർ ജോയി ആനിത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ റിട്ടയർ ചെയ്ത 21 സഹകാരികളെയും . എസ്എസ്എൽസി, പ്ലസ്ടു വിഭാഗങ്ങളിൽ എപ്ലസ് നേടിയ കുട്ടികൾക്ക് മെറിറ്റ് ക്യാഷ് അവാർഡും മൊമൻ്റോയും നൽകി ആദരിച്ചു .
തുടർന്ന് പൊതുയോഗത്തിൻ്റെ ബിസിനസ് മീറ്റിങ്ങ് നടന്നി. യോഗത്തിൽ വൈസ് പ്രസിഡൻ്റ് ജോബിൻ കെ കളത്തിക്കാട്ടിൽ, സിബി ജോസ്, ഡെയിസൺ മാത്യു, സജി റ്റി ജോസ്, ലാലു തോമസ്, ജോർജ് കെ.സി, സൂസമ്മ ജോസഫ്, ജോജോ സെബാസ്റ്റ്യൻ, മാത്യു തോമസ്, സിജോ കെ. വി, വിൻസി സെബാസ്റ്റ്യൻ, ജിൻ്റുമോൾ വർഗീസ്, അഞ്ജലി വി.പി, ശ്രീകല കെ പി എന്നിവർ സംസാരിച്ചു