യൂത്ത് കോൺഗ്രസ് 24 മണിക്കൂർ നിരാഹാര സമരത്തിൽ പ്രതിക്ഷേധമിരമ്പി.


സി എച്ച് ആർ വിഷയത്തിൽ സർക്കാരിന്റെ കർഷകവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ നിരാഹാര സമരം ജില്ലയുടെ അതിജീവനത്തിന്റെ പോരാട്ടമായി മാറി. സി എച്ച് ആറിന്റെ പരിധിയിലുള്ള പട്ടയനടപടി സുപ്രീം കോടതി നിർത്തിവെച്ചതോടെ ജില്ലയിലെ പട്ടയ നടപടികൾ പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. പതിറ്റാണ്ടുകളായി പട്ടയത്തിന് കാത്തിരിക്കുന്ന ഒരുലക്ഷത്തോളം കർഷകരെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത് .
സി എച്ച് ആറിലേയും 1964 ലെ ഭൂ പതിവ് നിയമപ്രകാരവുമുള്ള പട്ടയ വിതരണം പുനസ്ഥാപിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുക .
നിലവിൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിലെ അപാകതകൾ പരിഹരിച്ച് പുതിയ സത്യവാങ്മൂലം നൽകുക,
സി എച്ച് ആർ റിസർവ് വനമാണെന്ന വനം വകുപ്പിന്റെ റിപ്പോർട്ട് പിൻവലിക്കുക, സി എച്ച് ആർ പൂർണ്ണമായും റവന്യു ഭൂമിയായി നിലനിർത്താനുള്ള നടപടി സ്വീകരിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു യൂത്ത് കോൺഗ്രസ് സമരം.
എ ഐ സി സി അംഗം അഡ്വ ഇ എം അഗസ്തി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യക്ക് നാരങ്ങാനീര് നൽകി നിരാഹാരസമരം അവസാനിപ്പിച്ചു. ജില്ലയിലെ നാല് താലൂക്കിനെ ബാധിക്കുന്ന സി എച്ച് ആർ വിഷയത്തിൽ നിലവിലെ സർക്കാർ നിലപാട് കർഷകവിരുദ്ധമാണെന്നും ഇത് തിരുത്തുന്നത് വരെ കോൺഗ്രസ് സമരരംഗത്ത് ഉണ്ടാകുമെന്ന് സമരത്തിന്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്‌തുകൊണ്ട് ഇ എം അഗസ്തി പറഞ്ഞു. സി എച്ച് ആർ പൂർണ്ണമായും റവന്യൂ ഭൂമിയാണ്. ഇതിൽ കുറച്ചു ഭാഗം വനം വകുപ്പിന് അവകാശപ്പെട്ടതാണെന്ന് പറയുന്ന മന്ത്രി റവന്യു വകുപ്പ് ഭരിക്കുന്നതാണ് ഏറ്റവും വലിയ ദുരന്തമെന്നും അദ്ദേഹം പറഞ്ഞു.
തോമസ് രാജൻ,ജോബിൻ മാത്യു, അഡ്വ.ജോമോൻ പി.ജെ, ജോബി സി ജോയി, സോയ്‌മോൻ സണ്ണി,ജോർജ് ജോസഫ് പടവൻ,എം. ഡി അർജുനൻ, ബിജോ മാണി, കെ.വി സെൽവം, തോമസ് മൈക്കിൾ, റോബിൻ കാരക്കാട്ട്,സിജു ചക്കുമുട്ടിൽ,മനോജ് മുരളി,ശാരി ബിനു ശങ്കർ, മകേഷ് മോഹനൻ, രഞ്ജിത്ത് രാജിവ്,ഷാൻ അരുവിപ്ലക്കൽ, ആൽബിൻ മണ്ണഞ്ചേരിൽ, ആനന്ദ് തോമസ് ,ജിതിൻ തോമസ്,ഷാനു ഷാഹുൽ, ഡിക്ലർക് സെബാസ്റ്റ്യൻ, രാജമാട്ടുക്കാരൻ, ജോയി ആനിത്തോട്ടം, പ്രശാന്ത് രാജു, എ എം സന്തോഷ്, സജീവ് കെ എസ്,എബി മുണ്ടക്കൽ,അസ്‌ലാം ഒലിക്കൽ,
സിബി മാത്യു,
, റെമീസ് കൂരാപ്പള്ളി, റോബിൻ ജോർജ്, ടിനു ദേവസ്യാ, സൂര്യ സി. എസ്,ബെയ്‌സൽ കെ. എസ് എന്നിവർ പ്രസംഗിച്ചു.