ഇന്ന് മുതൽ കേരളത്തിൽ തുലാവർഷ മഴ
ഇന്ന് മുതൽ കേരളത്തിൽ തുലാവർഷ മഴ (വടക്ക് കിഴക്കൻ കാലവർഷം) ആരംഭിക്കും.നവംബർ പകുതിയോട് കൂടി കൂടുതൽ മഴ സാധ്യത. നവംബർ മാസം കേരളത്തിൽ സാദാരണ ലഭിക്കുന്നതിൽ കൂടുതൽ മഴ ലഭിച്ചേക്കും. ഇന്ന് മുതൽ തിങ്കൾ വരെ ഇടുക്കി ജില്ലയിൽ പീരുമേട്, നെടുംകണ്ടം, ഉടുമ്പഞ്ചോല, നേര്യമംഗലം എന്നിവിടങ്ങളിൽ ഒറ്റപെട്ട അതി ശക്തമായ മഴയ്ക്കു സാധ്യത ഉണ്ട്. ഇത്തവണ അൽപ്പം വൈകി നവംബർ ഒന്നു ബംഗാൾ ഉൾകടലിൽ വടക്ക് കിഴക്കൻ കാറ്റ് അതിന്റെ സ്വാഭാവിക രീതിയിൽ ആരംഭിക്കും.ഇത് കേരളത്തിൽ തുലാവർഷ മഴ ആരംഭിക്കാൻ കാരണമാകും.വെള്ളി ശനി ഞായർ തിങ്കൾ ദിവസങ്ങളിലുമായി കേരളത്തിൽ പലയിടങ്ങളിലായി തുലാവർഷ മഴ ലഭിക്കും.ഉച്ചക്ക് ശേഷവും രാത്രിയിലുമയാണ് മഴ സാധ്യത.കേരളത്തിന്റെ കിഴക്കൻ മേഖലയിലാണ് തുടക്കത്തിൽ മഴ ശക്തിപ്പെടുക. ചൊവ്വാഴ്ച്ചയോട് കൂടി ശ്രീലങ്കക്ക് കിഴക്കായി ചക്രവാത ചുഴി രൂപപ്പെടുന്നതിന്റെ ഫലമായി കിഴക്കൻ കാറ്റ് ആ മേഖലയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതിനാൽ മഴ ഏതാനും ദിവസം ദുർബലമായിരിക്കും. എങ്കിലും ചക്രവാത ചുഴി വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്നതോട് കൂടി നവംബർ രണ്ടാം വാരം അവസാനത്തോടെ കേരളത്തിൽ തുലാമഴ വീണ്ടും ശക്തിപ്പെടും.നവംബർ മാസം സാദാരണ ലഭിക്കേണ്ട മഴയിൽ നിന്നും അധിക മഴ ലഭിക്കും.