ശാരീരിക പരിമിതികൾ മറികടന്ന് ജ്യോതിഷിന്റെ വിജയം
ഇക്കുറി കൊച്ചിയിൽ സ്കൂൾ കായികമേളയിൽ ജില്ലാ ഷട്ടിൽ ബാഡ്മിൻറൺ ടീം മത്സരിക്കുമ്പോൾ 65 ശതമാനം അംഗ പരിമിതിയുള്ള പ്ലസ് വൺ വിദ്യാർഥി ജ്യോതിഷ് കുമാർ ചരിത്രത്തിലെ ഭാഗമാകും. സംസ്ഥാനതലത്തിൽ സാധാരണ കുട്ടികൾക്കൊപ്പമുള്ള മത്സരത്തിന് പുറമേ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ മത്സരത്തിലും പങ്കെടുക്കുവാൻ ജ്യോതിഷ് കുമാർ അർഹത നേടി .
ഭിന്ന ശേഷി പരിമിതിയുളളവരെകൈപിടിച്ച് നിർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഇൻക്ലൂസീവ് സ്പോർട്സ് മാനുവൽ രൂപവൽക്കരിച്ച ശേഷം ആ മത്സരങ്ങളിൽ ആദ്യം ഇടം കിട്ടിയിരിക്കുകയാണ് ജ്യോതിഷ് കുമാറിന് മുണ്ടക്കയം മുരിക്കും വയൽ
ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായ ജ്യോതിഷ് കുമാർ ഒരു വർഷം കൊണ്ടാണ് ബാഡ്മിൻ്റൺ ആധികാരിക പാഠങ്ങൾ പഠിച്ച് മത്സരവേദിയിൽ എത്തിയത്. താല്പര്യം കൊണ്ടാണ് വീടിനടുത്തുള്ള സ്വകാര്യ ബാഡ്മിൻറൺ പരിശീലന കളരിയിൽ സ്ഥിരം കാഴ്ചക്കാരനാണ്. . എന്നാൽ കൃത്യമായി എന്നും എത്തുന്ന
ജ്യോതിഷ് കുമാറിന്റെ താല്പര്യം തിരിച്ചറിഞ്ഞ് സ്പെഷ്യലിസ്റ്റ് പരിശീലനായ കെ ജെ ജിക്സൺ സൗജന്യ പരിശീലനം നൽകി.
ആറുമാസം കൊണ്ട് നട്ടെല്ലിന്റെ വലിയ വളവിന്റപരിമിതി യെ അവൻ വലയ്ക്ക് മുകളിലൂടെ അനായാസം മറികടന്നു.
മാതാപിതാക്കളായ സുരേഷ്, രജനിക്കും മകൻ്റെ നേട്ടങ്ങളിൽ വലിയ സന്തോഷം ഉണ്ടായി.
പണം ചെലവഴിച്ച് പരിശീലനം നൽകാൻ കഴിയില്ല.മറ്റുള്ളവരുടെ സഹായം തേടാനാണ് ശ്രമം.
ചെലവ് കുടുംബത്തിന് താങ്ങാൻ ആവാത്തത് കൊണ്ട് കഴിയുന്നതുപോലെ അവസരം ഉണ്ടാക്കാനാണ് പരിശീലകൻ്റെ ശ്രമം.
വെള്ളിയാഴ്ച കോട്ടയത്ത് നടന്ന സ്പെഷ്യൽ സ്കൂൾ സ്പോർട്സ് മത്സരത്തിനുപുറമേകൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്പെഷ്യൽ സ്പോർട്സ് മത്സരങ്ങളിലും പങ്കെടുക്കാനാണ് ജ്യോതിഷിന്റെ ആഗ്രഹം. ഇതോടൊപ്പം ദേശീയ മത്സരവേദികളിൽ എത്താനുള്ള ശ്രമമാണ് . ബാഡ്മിൻ്റനിൽ ജ്യോതിഷ് കുമാർ മത്സരിക്കുന്നത് സാധാരണ കുട്ടികൾക്കൊപ്പം ആണ് .
ശാരീരിക പരിമിതികൾ മറികടന്ന് ഷട്ടിൽ ബാഡ്മിൻ്റനിൽ മികവ് കാട്ടുന്ന
ജ്യോതിഷ് കുമാറിന്റെ വലതു കൈക്ക് സ്വാധീന കുറവുണ്ട്.കൂടാതെ അഞ്ചുവർഷം മുമ്പ് കല്യാണ വീട്ടിൽ ജ്യോതിഷ് പാടിയ പാട്ട് വൈറലാവുകയും, പിന്നീട് ഫ്ലവേഴ്സ് സ്റ്റാർ സിംഗറിൽ പങ്കെടുത്ത്
കലാരംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.