തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവുമായെത്തിയ രണ്ടുപേര്‍ പിടിയില്‍
കുമളി: തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവുമായി വാഹനത്തിലെത്തിയ രണ്ടുപേരെ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ പിടികൂടി.വണ്ടിപ്പെരിയാര്‍ അന്‍പത്തിയാറാം മൈലില്‍ ജോബിന്‍ നിവാസില്‍ ജോബിന്‍ (26), പുത്തന്‍പറമ്പില്‍ മിഥുന്‍ (22) എന്നിവരെയാണ് 200 ഗ്രാം കഞ്ചാവുമായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട് ഗൂഢലൂരില്‍ നിന്നും 4000 രൂപയ്ക്കാണ് ഇവര്‍ കഞ്ചാവ് വാങ്ങിയത്.
സ്വന്തമായി ഉപയോഗിക്കുവാനും വില്‍ക്കാനുമാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കാര്‍ത്തികേയന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ.സി നെബു, പി.ഡി.സേവ്യര്‍, ബി.രാജ്കുമാര്‍, എസ്.ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നദീര്‍.കെ.ഷംസ്, എന്‍.രഞ്ജിത്ത്, ജി.രാജീവ്, അരുണ്‍.ടി.നായര്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹന പരിശോധന നടത്തി കഞ്ചാവ് കണ്ടെത്തിയത്.