Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന ഐടിഐ : പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനം നാളെ (ഒക്ടോബർ 21)



കട്ടപ്പന സർക്കാർ ഐടിഐ യെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഭാഗമായി 4.84 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനം നാളെ ( ഒക്ടോബർ 21) രാവിലെ 10 ന് പൊതുവിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നിർവഹിക്കും.

കിഫ്ബി ഫണ്ട് വിനിയോഗിച്ച് 14894 ചതുരശ്ര അടിയിൽ ഒന്നാം ഘട്ട നിര്‍മ്മാണമാണ് പൂർത്തീകരിച്ചത്. തിരുവനന്തപുരം ആസ്ഥാനമായുള്ള കെയ്സിനാണ് നിര്‍മ്മാണ മേൽനോട്ടം.
പുതിയ കെട്ടിടത്തിൽ റഫ്രിജറേഷൻ ആൻ്റ് എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, വയർ മേൻ എന്നീ ട്രേഡുകളുടെ പരിശീലനവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും പ്രവർത്തിക്കും









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!