Idukki വാര്‍ത്തകള്‍
കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളും, ഓശാനാം ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളും ചേർന്ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെ നേതൃത്വത്തിൽ സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി

ഓശാനാം സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർ മനു കിളി കൊത്തിപ്പാറ അധ്യക്ഷനായ സദസ്സിൽ സ്കൂൾ വാർഡ് കൗൺസിലർ ശ്രീമതി സോണിയ ജെയ്‌ബി രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ക്ലസ്റ്റർ കൺവീനർ ശ്രീ സുദർശൻ കെ മുഖ്യപ്രഭാഷണം നടത്തി. സെന്റ് ജോർജ് സ്കൂൾ പ്രിൻസിപ്പൽ മാണി കെ. സി, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ജോജോ ജെ മോളോപറമ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രോഗ്രാം ഓഫീസർമാരായ ജിന്റു ജോർജ്, രാഹുൽ പി ആർ, എൻഎസ്എസ് ലീഡർമാരായ ദേവദർശൻ സജീവ് , അതിൻ സതീഷ്, ഗ്രീറ്റ മരിയ തോമസ്, അലോണ സുമോൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.റവ. ഫാദർ മനു കിളി കൊത്തിപ്പാറ, ഫാദർ ഷിബിൻ മണ്ണാറത്ത് എന്നിവർ രക്തദാനം ചെയ്തു കുട്ടികൾക്ക് മാതൃകയായി









































































