ലയൺസ് ക്ലബ്ബ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഫാമിംഗ് പദ്ധതിക്ക് തുടക്കമായി
ലയൺസ് ക്ലബ്ബ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഫാമിംഗ് പദ്ധതിക്ക് തുടക്കമായി. ഡിസ്ട്രിക്റ്റ് ഗവർണ്ണർ രാജൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വിഷരഹിത പച്ചക്കറി കൃഷിയുടെ ഭാഗമായി ഒരുമിച്ച് വികക്കാം ഒരുമിച്ച് കൊയ്യാം എന്ന ആശയം മുന്നോട്ട് വമാണ് ലയൺസ് ഡിസ്ട്രിറ്റ് 318 C യുടെ ആഭിമുഖ്യത്തിൽ കട്ടപ്പന ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷിക്കാണ് കട്ടപ്പനയിൽ തുടക്കം കുറിച്ചത്.
ലയൺസ് ക്ലബ്ബ് ട്രഷറാർ കെ.ശശിധരൻ നൽകിയ 50 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചത്. ഡിസ്ട്രിക്ക് ഗവർണ്ണർ രാജൻ നമ്പൂതിരി തൈ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, ക്യാബേജ്, പയർ, കോവൽ, ചീര, തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കട്ടപ്പന ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സെൻസ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു.
വരും തലമുറയെ സംരക്ഷിക്കുന്നതിനും നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിഷരഹിത പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കണം എന്ന ലയൺ ഇന്റർനാഷണലിന്റ് ആശയത്തിന്റ് ഭാഗമായിയാണ് കട്ടപ്പന ലയൺസ് ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. വിളവെടുത്ത് ലഭിക്കുന്ന ഉൽപ്പന്നങ്ങൾ അംഗങ്ങൾക്ക് നൽകിയ ശേഷം മിച്ചം വരുന്ന വ വിൽപ്പനക്കായും മാറ്റിവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിസ്ട്രിക്ക് ക്യാബിനറ്റ് സെക്രട്ടറി സാജു ജോർജ് ,മനോജ് അംബുജാക്ഷൻ, ശ്രീജിത്ത് ഉണ്ണിത്താൻ, ജോർജ് തോമസ്, ജോസ് മംഗലി, അമൽ മാത്യൂ, രാജീവ് ജോർജ് , ജെബിൻ ജോസ് , കെ.ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.