ആരോഗ്യ സുരക്ഷ 2024: ക്വിസ് മത്സരം സംഘടിപ്പിച്ചു
ആരോഗ്യവകുപ്പിന്റെയും ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ” ആരോഗ്യ സുരക്ഷ 2024″ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സുരേഷ് വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് നിധിൻ തോമസ് കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു.
സ്കൂൾതലത്തിൽ 3500 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഒന്നാംഘട്ട ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം വരെ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് മെഗാ ക്വിസ് മത്സരം ജവഹർലാൽ നെഹ്‌റു ആർട്ട്സ് & സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തിയത്. മെഗാ ക്വിസ് മത്സരത്തിൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അമൃത .എസ് ഒന്നാം സ്ഥാനവും ,മേരികുളം സെൻറ്മേരിസ് ജി എച്ച് എസ് എസ് വിദ്യാർത്ഥി എയ്ഞ്ചൽ മരിയ ജോൺസൺ രണ്ടാം സ്ഥാനവും, കുഞ്ചിത്തണ്ണി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അക്ഷയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സര വിജയികൾക്ക് ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് സ്പോൺസർ ചെയ്ത 20,000 ,10000,5000 രൂപ വീതം ക്യാഷ് പ്രൈസും മെമെന്റോയും വിതരണം ചെയ്തു.
ജില്ലാ എഡ്യൂക്കേഷൻ & മീഡിയാ ഓഫീസർ തങ്കച്ചൻ ആന്റണി, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, മലയാളം വിഭാഗം മേധാവിയുമായ മുകേഷ് മോഹൻ, കരുണാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ സുരേഷ് പി.എസ്,പി.റ്റി.എ പ്രസിഡന്റ് ഷിബു ചേരികുന്നേൽ, എച്ച്.ആർ മാനേജർ സുമി മോഹൻ ,പി ആർ ഒ സൈജു ജയിംസ്, സ്റ്റാഫ് സെക്രട്ടറി, അരുൺ പ്രസാദ് വി.പി എന്നിവർ പങ്കെടുത്തു
ചിത്രം: ആരോഗ്യവകുപ്പിന്റെയും ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ” ആരോഗ്യ സുരക്ഷ 2024″ ക്വിസ് മത്സരവിജയിക്കുള്ള 20,000 രൂപ ക്യാഷ് പ്രൈസും മെമെന്റോയും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അമൃത എസ് ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് വർഗീസ് സമ്മാനിക്കുന്നു.