ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നിയമസഭ ചർച്ച ചെയ്യണമെന്നും പട്ടിക വിഭാഗം ഉപസംവരണത്തിന് എതിരെ സർക്കാർ നിയമം പാസാക്കണമെന്നും
സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് കട്ടപ്പനയിൽ പറഞ്ഞു


ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നിയമ സഭ ചർച്ച ചെയ്യണമെന്നും
പട്ടിക വിഭാഗം ഉപസംവരണത്തിന് എതിരെ സർക്കാർ നിയമം പാസാക്കണമെന്നും
സി എസ് ഡി എസ് സംസ്ഥാനപ്രസി.കെ കെ സുരേഷ് കട്ടപ്പനയിൽ പറഞ്ഞു.
കട്ടപ്പന പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ നടന്ന സി എസ് ഡി എസ് ഇടുക്കി ജില്ലാ നേതൃത്വയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ന്യൂനപക്ഷ ക്രൈസ്തവ വിഭാഗത്തെ സംബന്ധിച്ച് പഠനം നടത്തിയ ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നിയമസഭ ചർച്ച ചെയ്യണമെന്ന് സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് ആവശ്യപ്പെട്ടു. ദളിത് ക്രൈസ്തവരുടെ സംവരണ വിഷയത്തിൽ സർക്കാരിന്റെ അലംഭാവം പ്രതിഷേധാർഹമാണെന്നും കെ കെ സുരേഷ് പറഞ്ഞു. കട്ടപ്പന പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ സി എസ് ഡി എസ് ഇടുക്കി ജില്ലാ നേതൃത്വയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടിക വിഭാഗം സംവരണത്തിൽ ക്രിമിലെയർ പരിധി ചേർക്കുന്നത് സംബന്ധിച്ച് കോടതി വിധിയ്ക്ക് എതിരെ സർക്കാരുകൾ നിയമ നിർമ്മാണം നടത്തണമെന്നും പുതിയ തദ്ദേശ വാർഡ് വിഭജനത്തിൽ സംവരണ സീറ്റുകളെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേതൃയോഗത്തിന് മുന്നോടിയായി ബഹുജൻ നേതാവ് കല്ലറ സുകുമാരനെ അനുസ്മരിച്ചു. സി എസ് ഡി എസ്-ന് എതിരായി നടക്കുന്ന വ്യാജ പ്രവർത്തനങ്ങളെ നിയമപരമായി നേരിടുമെന്നും നേതാക്കൾ അറിയിച്ചു
സംസ്‌ഥാന സെക്രട്ടറി ലീലാമ്മ ബെന്നി അധ്യക്ഷത വഹിച്ചു.
സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ ആയ സണ്ണി കണിയാമുറ്റം, മോബിൻ ജോണി, ജില്ലയിലെ വിവിധ താലൂക്ക് കമ്മിറ്റി നേതാക്കളായ കെ വി പ്രസാദ്, ബിനു ചാക്കോ, രാജൻ ലബ്ബക്കട,പി ജെ തോമസ്, പി ജെ സെബാസ്റ്റ്യൻ, ജിജിമോൻ സേനാപതി, സണ്ണി അടിമാലി,
ജോൺസൺ ജോർജ്, ഷാജി അണക്കര,ബിജു പള്ളിക്കൽ, ബിജു പൂവത്താനി തുടങ്ങിയവർ നേതൃത്വം നൽകി