വണ്ടിപ്പെരിയാർ വള്ളക്കടവ് ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ശല്യം
വണ്ടിപ്പെരിയാർ വള്ളക്കടവ് ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ശല്യം കഴിഞ്ഞ ദിവസം വള്ളക്കട് മറ്റക്കര ഷാജിയുടെ കൃഷിയിടത്തിലെത്തി യ കാട്ടാന വ്യാപക കൃഷി നാശം വരുത്തി. വനം വകുപ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലാ എന്ന പരാതിയിൽതുടർച്ചയായി രണ്ടാംദിവസവും എത്തിയ കാട്ടാനയെ വനപാലകർ എത്തി വെടി ഉതിർത്ത് തിരികെ കാട്ടിലേക്കയച്ചു. ഒരിടവേളയ്ക്ക് ശേഷം വണ്ടിപ്പെരിയാർ വള്ളക്കടവ് ജനവാസ മേഖലയിൽ കാട്ടാന ശല്യം വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ജനവാസ മേഖലയിലെത്തിയ കാട്ടാന വള്ളക്കടവ് മറ്റക്കര ഷാജിയുടെ കൃഷിയിടത്തിൽ എത്തി തെങ്ങ് ഏലം തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചിരു ന്നു. തുടർന്ന് ഇവർ ബഹളംവച്ചതോടെ കാട്ടാന കൃഷിയിടത്തിൽ നിന്നും മടങ്ങുകയും പിന്നീട് പിറ്റേ ദിവസവും ഷാജിയുടെ കൃഷിയിടത്തി എത്തിയ കാട്ടാന തലേ ദിവസം നശിപ്പിച്ചതെങ്ങ് ഭക്ഷിക്കുവാൻ തുടങ്ങിയതോടെവീണ്ടും കാട്ടാനയെ തുരത്തു കയായിരുന്നു.
വീണ്ടുംനാട്ടുകാർ വിരമറിയിച്ചതിനെ തുടർനാണ് വനപാലകർ പകൽ സമയമെത്തി കാട്ടാനയെ വെടി ഉതിർന്ന് വനത്തിലേക്ക് തിരികെ അയച്ചതെന്ന് ഷാജി മറ്റക്കര പറഞ്ഞു. ജനവാസ മേഖലയിലിറങ്ങിയ കാട്ടാന തൊട്ടടുത്ത് ബിജു രാമചന്ദ്രന്റെ കൃഷിയിടത്തിലുമെത്തി വ്യാപക കൃഷി നാശം വരുത്തിയിരുന്നു. വള്ളക്കടവ് ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമായിരുന്ന സാഹചര്യത്തിൽ നില നിന്നിരുന്ന വനം വകുപ്പിന്റെ രാത്രി കാല പെട്രോളിംഗ് പുനരാരംഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.