Idukki വാര്‍ത്തകള്‍
ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ പരിപാടി അവതരിപ്പിച്ച് ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ


മാനസികാരോഗ്യ പ്രശ്നങ്ങൾ വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് അത് ലഹൂകരിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനും ആയി മെമ്മറി ഗെയിം കാർഡ് പരിചയപ്പെടുത്തി ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം പ്രവർത്തകർ. മൊബൈൽ ഫോൺ ഉപയോഗം അമിതമായാൽ അത് കുട്ടികളുടെ ശ്രദ്ധക്കുറവിന് കാരമാകുമെന്ന് പഠനങ്ങൾ തെളിയിച്ച സാഹചര്യത്തിൽ അതിൽനിന്ന് കുഞ്ഞുങ്ങളെ പിന്തിരിപ്പിക്കുവാനും ഈ കളികളിലൂടെ കുട്ടികൾക്ക് മാനസിക സംഘർഷം ഒഴിവാക്കുവാനും സാധിക്കുമെന്ന ലക്ഷ്യത്തോടുകൂടിയാണ് സ്കൂളിൽ മെമ്മറി ഗെയിം കാർഡ് പരിചയപ്പെടുത്തിയത്. പരിപാടികൾക്ക് അധ്യാപകരായ ശ്രീ മനോജ് തോമസ്, ശ്രീമതി റെനി ജോസഫ് എന്നിവർ നേതൃത്വം നൽകി