പ്രധാന വാര്‍ത്തകള്‍
വിഷ്ണുനാഥ്, കുഞ്ഞാലിക്കുട്ടി, ജോസഫ്; എന്ത് നല്ല സ്ത്രീ സുരക്ഷ: എം.എം.മണി
തിരുവനന്തപുരം∙ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ചതിൽ പ്രതിപക്ഷ എംഎൽഎമാരെ പരിഹസിച്ച് എം.എം.മണി. എന്തു സ്ത്രീ സുരക്ഷയാണ് ഇവർ പറയുന്നതെന്ന് മണി ചോദിച്ചു.
നോട്ടിസ് അവതരിപ്പിച്ച പി.സി.വിഷ്ണുനാഥ് ഉമ്മൻ ചാണ്ടിയുടെ കാലത്ത് കുറെക്കാലം കർണാടകയിലായിരുന്നു. നോട്ടിസ് പിന്താങ്ങിയ കുഞ്ഞാലിക്കുട്ടി അതിലും കേമം. പിന്നെ ജോസഫ്. ഗംഭീരമാണ് ഇതെന്നും ഇവർ തന്നെ സ്ത്രീസുരക്ഷയെപ്പറ്റി പറയണമെന്നും മണി പരിഹസിച്ചു