ഇരട്ടയാർ -ശാന്തിഗ്രാം പാലം ഉടൻ പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി ഇരട്ടയാർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ശാന്തിഗ്രാം പാലത്തിനു സമീപം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു


ഇരട്ടയാർ -ശാന്തിഗ്രാം പാലം ഉടൻ പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി ഇരട്ടയാർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ശാന്തിഗ്രാം പാലത്തിനു സമീപം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ബിജെപി ജില്ല വൈസ് പ്രസിഡൻ്റ് കെ.കുമാർ സമരപരിപാടി ഉദ്ഘാടനം ചെയ്തു.
സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായ ഇരട്ടയാർ -ശാന്തിഗ്രാം പാലം ഉടൻ പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ടാണ് ബി ജെ പി ഇരട്ടയാർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലത്തിനു സമീപം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. അപ്രോച്ച് റോഡിൻ്റെ കെട്ട് ഇടിഞ്ഞത് താല്ക്കാലികമായി നിർമ്മിച്ച് പ്രശ്നം പരിഹരിക്കാതെ പാലം പൂർണ്ണമായും പുനർനിർമ്മിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ബിജെപി ജില്ല വൈസ് പ്രസിഡൻ്റ് കെ.കുമാർ സമരപരിപാടി ഉദ്ഘാടനം ചെയ്തു.
ബി ജെ പി പഞ്ചായത്ത് കൺവീനർ
കെ.ആർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബിജെപി വണ്ടന്മേട് മണ്ഡലം പ്രസിഡൻ്റ് സജി വട്ടപ്പാറ ,യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജിൻസ് വർഗീസ്.
രാജീവ് കണ്ണംച്ചിറ, കമലഹാസനൻ,
രാജേഷ്. K. G തുടങ്ങിയവർ നേതൃത്വം നല്കി.