Idukki വാര്‍ത്തകള്‍
സസ്പെൻഷനിലായ ഡി.എം. ഒ തിരികെ കയറിയ അന്നു തന്നെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റിൽ


ഇടുക്കി: ഗുരുതര പരാതികളെ തുടർന്ന് സസ്പെൻഷനിലായ ഡി. എം. ഒ തിരികെ കയറിയ അന്നു തന്നെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഡി.എം.ഒ ഡോക്ടർ എൽ. മനോജാണ്പി ടിയിൽ ആയത്. മൂന്നാർ ചിത്തിരപുരത്തെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് 75000 കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. ഡിഎംഒയുടെ ഡ്രൈവർ രാഹുൽ രാജിൻ്റെ ഗൂഗിൾ അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്.
ഡ്രൈവർ രാഹുൽ രാജിനെ കോട്ടയത്ത് വെച്ച് വിജിലൻസ് കസ്റ്റഡിയിലെടുത്തു.
ഗുരുതര പരാതികളെ തുടർന്ന്
സസ്പെന്ഷനിൽ ആയിരുന്ന മനോജ് ഇന്നാണ് സർവീസിൽ കയറിയത്. അന്നു തന്നെയാണ് ഇയാളെ വിജിലൻസ് സംഘം പിടികൂടിയത്. ഇടുക്കി വിജിലൻസ് സംഘമാണ് പിടികൂടിയത്.