സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്
സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്.
പ്രൈവറ്റ് ബസ് വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു), പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ എന്നിവര്‍ കട്ടപ്പനയില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കാന്‍ ഇടപെടല്‍ നടത്തും.
ആര്‍ടി ഓഫീസിലെയും കെഎസ്ആര്‍ടിസിയിലെയും ചില ഉദ്യോഗസ്ഥര്‍ ജനവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചുവരുന്നത്.
ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നില്ല.
ഇതോടെ ബസുടമകളും ജീവനക്കാരും പ്രതിസന്ധിയിലാകുന്നു. അതേസമയം കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്.
ലാഭത്തിലായിരുന്ന നിരവധി ദീര്‍ഘ, ഹ്രസ്വദൂര സര്‍വീസുകളും നിര്‍ത്തലാക്കി. ചില ബസുകള്‍ റൂട്ടുമാറ്റി സര്‍വീസ് നടത്തി വരുമാനം നഷ്ടപ്പെടുത്തുന്നു.
ഗ്രാമീണ മേഖലകളിലെ ആളുകളും വിദ്യാര്‍ഥികളും യാത്രാക്ലേശം നേരിടുന്നു.
ആയിരക്കണക്കിന് തൊഴിലാളികളാണ് സ്വകാര്യ ബസ് മേഖലകളില്‍ ജോലി ചെയ്യുന്നത്.
ഇവരെ ബുദ്ധിമുട്ടിലാക്കുന്ന നയങ്ങള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കണമെന്നും സി വി വര്‍ഗീസ് പറഞ്ഞു.
പ്രൈവറ്റ് ബസ് വര്‍ക്കേഴ്സ് യൂണിയന്‍ അധ്യക്ഷനായി. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് മുഖ്യപ്രഭാഷണം നടത്തി. സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ എം തോമസ്, ബസ് ഓപ്പറേറ്റേഴ്‌സ് ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി കെ ജെ ദേവസ്യ, പ്രൈവറ്റ് ബസ് മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എം സി ബിജു, സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റിയംഗം കെ പി സുമോദ്, ബസ് ഓപ്പറേറ്റേഴ്‌സ് ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂണിയന്‍ കട്ടപ്പന മേഖലാ സെക്രട്ടറി അനീഷ് ജോസഫ്, പ്രസിഡന്റ് എബി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.