Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കെ.പി.എം.എസ് ഇടുക്കി ജില്ലാ നേതൃയോഗം കട്ടപ്പനയിൽ നടന്നു



കെ.പി.എം.എസ് ഇടുക്കി ജില്ലാ നേതൃയോഗം കട്ടപ്പനയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

പട്ടിജാതി-പട്ടികവർഗ്ഗ സംവരണത്തിൽ മേൽത്തട്ട് പരിധി ഏർപ്പെടുത്തിയും, മേൽത്തട്ട് പരിധി നിശ്ചയിക്കുവാനുമുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയുമുള്ള 2024 ആഗസ്റ്റ് 1ലെ സുപ്രീംകോടതി വിധി രാജ്യത്തെ പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഇടയിൽ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്.
ഈ വിധിയെ മറികടക്കാൻ കേന്ദ്രസർക്കാരും, ഈ വിധി നടപ്പാക്കാതിരിക്കാൻ സംസ്ഥാന സർക്കാരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സമാന ചിന്താഗതിക്കാരായ പട്ടികജാതി -പട്ടികവർഗ്ഗ സംഘടനുകളുമായി ചേർന്ന് കെ.പി.എം.എസ് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

സംഘടനയെ സമര സജ്ജമാക്കുവാനും, നയപരിപാടികൾ വിശദീകരിക്കുന്നതിനുമായി സംസ്ഥാനമൊട്ടാകെ ജില്ലാതല നേത്യസംഗമങ്ങൾ ചേരുന്നതിൻറെ ഭാഗമായി ഇടുക്കി ജില്ലാ നേതൃസംഗമം  കട്ടപ്പന മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്നത്.



സംസ്ഥാന അസി. സെക്രട്ടറി പി.വി.ബാബു അധ്യക്ഷത വഹിച്ചു.
സെക്രട്ടറിയേറ്റ് അംഗം. സാബു കൃഷ്ണ‌ൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങൾ കെ.കെ.രാജൻ, സുനീഷ് കുഴിമറ്റം, ശിവൻകോഴിക്കമാലി, കെ.ടി.മോഹനൻ,എന്നിവർസന്നിഹിതരായിരുന്നു.

ജില്ലയിലെഅഞ്ചു താലൂക്ക് യൂണിയനുകളിലെ 176 നിന്നുമായി 350 പ്രതിനിധികൾ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!