San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഗൂഗിൾ ജെമിനി ഇനി മലയാളം സംസാരിക്കും; എഐ ചാറ്റ് ബോട്ടിൽ 9 ഇന്ത്യൻ ഭാഷകൾ ഉൾപ്പെടുത്തി



ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ട് ജെമിനി ലൈവിൽ മലയാളവും എത്തി. 9 ഇന്ത്യൻ ഭാഷകളാണ് പുതിയതായി ചാറ്റ് ബോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോൺവർസേഷണൽ എഐ ഫീച്ചർ ആണ് ജെമിനി ലൈവ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മറാത്തി, ഉറുദു, ഹിന്ദി എന്നിങ്ങനെ ഇന്ത്യൻ ഭാഷകളാണ് ജെമിനിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇനി മുതൽ ജെമിനി ലൈവിന് ഈ ഭാഷകൾ തിരിച്ചറിയാനും മറുപടി നൽകാനും കഴിയും. ‘ഗൂഗിൾ ഫോർ ഇന്ത്യ 2024’ എന്ന പരിപാടിയിൽ വെച്ചാണ് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടുത്തിയതായി കമ്പനി പ്രഖ്യാപിച്ചത്. ജെമിനി അഡ്വാൻസ്ഡ് പതിപ്പ് ഉപയോഗിക്കുന്നവർക്കാണ് ആദ്യം ജെമിനൈ ലൈവ് ഫീച്ചർ ലഭിച്ചിരുന്നതെങ്കിലും അടുത്തിടെ ആൻഡ്രോയിഡ് ഐഒഎസ് ഉഭോക്താക്കൾക്ക് ഈ സേവനം വഴി 10 ഭാ​ഷകൾ ലഭിച്ചിരുന്നു. ഇത് കൂടാതെയാണ് ഇന്ത്യൻ ഭാഷകൾ കൂടി ലഭിക്കുന്നത്.

ജെമിനി ഉപഭോക്താക്കളിൽ 40 ശതമാനം പേർ വോയ്‌സ് ഫീച്ചർ ഉപയോഗിക്കുന്നവരാണ്. ഇന്ത്യൻ ഭാഷകൾ എത്തുന്നതോടൂകൂടി സാധാരണക്കാർക്ക് കൂടുതൽ എഐ ഫീച്ചറിന്റെ പ്രയോജനം ലഭിക്കും. പുതിയ ഭാഷകൾ എല്ലാ ഉപഭോക്താക്കളിലേക്ക് എത്താൻ ആഴ്ചകൾ കാത്തിരിക്കേണ്ടി വരും. എന്നാൽ തെലുങ്ക്, തമിഴ് എന്നിവ അവതരിപ്പിച്ചിട്ടുണ്ട്.

ജെമിനിയുടെ എതിരാളിയായ ഓപ്പൺ എഐയിലും വോയ്‌സ് ഫീച്ചർ ലഭ്യമാണെങ്കിലും ഇന്ത്യൻ ഭാഷകൾ ലഭിക്കില്ല. ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ജെമിനി ആപ്പ് അപ്ഡേറ്റ് ചെയ്യാം. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് സ്‌ക്രീനിൻറെ വലതുവശത്ത് മൈക്രോഫോൺ, ക്യാമറ ഐക്കണുകൾക്ക് സമീപം ഒരു വേവ്‌ഫോം ഐക്കൺ കാണാം. ടാപ്പ് ചെയ്ത് Gemini Live സജീവമാക്കി AI-യുമായി ശബ്ദ സംഭാഷണം നടത്താവുന്നതാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!