ഇടുക്കി ജില്ലാ ജൂനിയർ അത്ത്തലറ്റിക് ചാമ്പ്യൻഷിപ്പിന് നെടുങ്കണ്ടത്ത് തുടക്കമായി


ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ് നടക്കുന്നത്
രണ്ട് ദിവസങ്ങളിലായി നെടുംകണ്ടം സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന മത്സരങ്ങൾ നാളെ സമാപിയ്ക്കും
ചാമ്പ്യൻഷിപ്പിന്റെ ഉത്ഘാടനം
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രീമി ലാലി ച്ചൻ നിർവ്വഹിച്ചു,
ജില്ലാ പ്രസിഡണ്ട് വിഡി എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ . ജൂഡോ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം. എൻ. ഗോപി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സഹദേവൻ എം. എസ്. മഹേശ്വരൻ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം സുകുമാരൻ അത് ല റ്റിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷിജോ കെ കെ, പി എസ് ഡോമിനിക്ക്,, റൈസൻ ജോസഫ്, ജിറ്റോ മാത്യു, നാൻസി ജോസഫ്, ഷൈജു ചന്ദ്രശേഖർ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ വച്ച് കായിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയ എം. സുകുമാൻ,പി എസ് ഡോമിനിക് എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു. അത് ലറ്റുകളുടെ പ്രതിജ്ഞക്കു ശേഷം 5000 മീറ്റർ ഓട്ടത്തോടെ മത്സരങ്ങൾ ആരംഭിച്ചു. തുടർന്ന് 100 മീറ്റർ അടക്കമുള്ള മത്സരങ്ങൾ നടന്നു
ഇന്ന് നടന്ന മത്സരങ്ങളിൽ 50 ഇനങ്ങളിലായി 600 ഓളം കായിക താരങ്ങൾ പങ്കെടുത്തു . നാളെ വൈകുന്നേരത്തോടെ മത്സരങ്ങൾ സമാപിക്കും