“കുന്നോളം പൊന്നോണം” റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിൻ്റെ കുടുംബ സംഗമവും വുമൺസ് ക്ലബ് ഉദ്ഘാടനവും നടന്നു


കട്ടപ്പന :റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിന്റെ നേതൃത്വത്തിൽ “കുന്നോളം പൊന്നോണം” എന്ന പേരിൽ കുടുംബ സംഗമവും വുമൺസ് ക്ലബ്ബ് ഉദ്ഘാടനവും ലബ്ബക്കട ഹൈറേഞ്ച് വില്ലാസിൽ വെച്ചു നടന്നു. കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളോടെയാണ് കുടുംബസംഗത്തിന് തുടക്കമായത്. വടംവലി മത്സരം അത്യന്തം വാശിയേറിയതായി മാറി.വുമൺസ് ക്ലബ് ഉദ്ഘാടനം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി.നിർവഹിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് മനോജ് അഗസ്റ്റിൻ അധ്യക്ഷ വഹിച്ചു. റോട്ടറി അസിസ്റ്റൻ്റ് ഗവർണർ ജേക്കബ് കല്ലറയ്ക്കൽ മൊക്കേഷണൽ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട്,ക്ലബ്ബ് സെക്രട്ടറി പ്രദീപ് എസ് മണി ,പ്രോഗ്രാം കോഡിനേറ്റർ രാജേഷ് നാരായണൻ, വുമൺസ് ക്ലബ് പ്രസിഡൻ്റ് ലിസി മനോജ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.