Idukki വാര്‍ത്തകള്‍
കട്ടപ്പന മർച്ചന്റ്സ് വനിതാ യൂണിറ്റ് 2022 – 24 ദ്വൈവാർഷിക പൊതുയോഗം കട്ടപ്പനയിൽ നടന്നു


2007ൽ ആണ് കട്ടപ്പന മർച്ചന്റ് അസോസിയേഷന്റ് കീഴിൽ വനിതാ വിംഗ് പ്രവർത്തനം ആരംഭിച്ചത്.
കട്ടപ്പന കാർഡമം വാലി ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന
കട്ടപ്പന മർച്ചന്റ്സ് വനിതാ യൂണിറ്റ് 2022 – 24 ദ്വൈവാർഷിക പൊതുയോഗം വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ആൻസി ജെയിംസ് ഉദ്ഘാടനം ചെയ്തു.
ആഗ്നസ് ജോസ് അദ്ധ്യക്ഷത വഹിച്ചു.
KV VES ജില്ലാവൈസ് പ്രസിഡന്റ് സിബി കൊല്ലം കുടി കാരുണ്യ പദ്ധതി വിശദീകരണം നടത്തി.
കട്ടപ്പന യൂണിറ്റ്പ്രസിഡന്റ് എം കെ തോമസ്, ജനറൽ സെക്രട്ടറി കെ.പി ഹസ്സൻ , ട്രഷറർ സാജൻ ജോർജ് , ജോഷി കുട്ടട ,യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിജോമോൻ ജോസ് , റോസമ്മ മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.