ഇടുക്കി ജില്ല രൂപീകൃതമായ കാലം മുതൽ 2023 ആഗസ്റ്റ് മാസം വരെ കഴിഞ്ഞ 51 വർഷക്കാലമായി INTUC ജില്ലാ പ്രസിഡണ്ടായി പ്രവർത്തിച്ചുവന്നിരുന്ന കെ വി ജോർജ് കരിമറ്റത്തിന്റെ ഒന്നാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം 30 ന് രാവിലെ 10 30 ന് പുളിയന്മല ഗ്രീൻ ഹൗസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും
ഇടുക്കി ജില്ല രൂപീകൃതമായ കാലം മുതൽ 2023 ആഗസ്റ്റ് മാസം വരെ കഴിഞ്ഞ 51 വർഷക്കാലമായി INTUC ജില്ലാ പ്രസിഡണ്ടായി പ്രവർത്തിച്ചുവന്നിരുന്ന കെ വി ജോർജ് കരിമറ്റത്തിന്റെ
ഒന്നാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം 30 ന് രാവിലെ 10 30 ന് പുളിയന്മല ഗ്രീൻ ഹൗസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
പ്രതിപക്ഷ നേതാവ് ബഹുമാന്യനായ വി.ഡി സതീശൻ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും INTUC സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.
അനുസ്‌മരണ സമ്മേളനത്തിൽ പങ്കെടുത്ത് കൊണ്ട് കോൺഗ്രസിന്റെയും INTUC യുടെയും സമുന്നതരായ നേതാക്കളും വിവിധ തൊഴിലാളി സംഘടന പ്രതിനിധികളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പൗരപ്രമുഖരും ഏലം വ്യവസായത്തിലെ തോട്ടം ഉടമ സംഘടന
പ്രതിനിധികളും പങ്കെടുത്ത് സംസാരിക്കും.
1964-ൽ ബിസിനസ് ആവശ്യത്തിനായി ചങ്ങനാശ്ശേരിയിൽ നിന്നും വണ്ടൻമേട്ടിൽ എത്തിച്ചേർന്ന കെ വി ജോർജ് കരിമറ്റം വണ്ടൻമേട്ടിൽ പലചരക്ക് കട ആരംഭിക്കുകയും നന്നെ ചെറുപ്പം മുതൽ പൊതുരംഗത്ത് പ്രവർത്തിച്ചു വന്നതിന്റെ പശ്ചാത്തലത്തിൽ 27മത്തെ വയസ്സിൽ ചങ്ങനാശ്ശേരി മുൻസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വണ്ടൻമേട്ടിൽ സ്ഥിരതാമസം ആരംഭിച്ച കാലം മുതൽ മൺമറഞ്ഞ ലീഡർ കെ കരുണാകരന്റെയും ബി കെ നായരുടെയും സി എം സ്റ്റീഫന്റെയും എ കെ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും പിന്തുണയോടെ കൂടി, ഏലത്തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ തോട്ടം ഉടമകളുടെയും, കങ്കാണിമാരുടെയും അവരുടെ ഏജന്റ് മാരായ കണക്കപ്പിള്ളമാരുടെയും ക്രൂരമായ തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ തൊഴിൽ – അവകാശ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങുകയും INTUC എന്ന മഹാ പ്രസ്ഥാനവുമായി ചേർന്ന് NEWC യൂണിയൻ രൂപീകരിക്കുകയും ചെയ്‌തു.
ഇന്ന് തൊഴിലാളികൾ അനുഭവിക്കുന്ന നിരവധി അവകാശ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന് ധീര നേതൃത്വം നൽകിയത് കെ വി ജോർജ് കരിമറ്റമാണ്. ചക്കുപള്ളം പഞ്ചായത്തിൽ നിന്ന് പിരിഞ്ഞ് വണ്ടൻമേട് പഞ്ചായത്ത് രൂപീകരിച്ച വർഷം, ആദ്യ രണ്ടുവർഷം പ്രസിഡണ്ടായി നിയമിച്ചത് ശ്രീ കെ വി ജോർജ് കരിമറ്റത്തിനെ ആണ് തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കെ വി ജോർജ് കരിമറ്റം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു .
വണ്ടൻമേട്ടിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും പൊതുശ്മശാനത്തിന് ആമയാറ്റിൽ സ്ഥലം കണ്ടെത്തിയതും കെ വി ജോർജ് കരിമറ്റം പ്രസിഡണ്ട് ആയ കാലത്താണ് കാർഡമം ബോർഡിലും പിന്നീട് വന്ന സ്പൈസസ് ബോർഡിലും നിരവധി തവണ തൊഴിലാളി പ്രതിനിധിയായി കെ വി ജോർജ് കരിമറ്റം നിയമിതൻ ആയിട്ടുണ്ട്,
വാർത്ത സമ്മേളനത്തിൽ പി.ആർ അയ്യപ്പൻ, രാജു ബേബി,സന്തോഷ് അമ്പിളി വിലാസം, എസ് സി ബിജു, ഗോപാലകൃഷ്ണൻ നിലക്കൽ, കെ ഡി മോഹനൻ , പ്രശാന്ത് രാജു , പി.എസ് രാജപ്പൻ ,മഹേഷ് പാമ്പാടുംപാറ എന്നിവർ പങ്കെടുത്തു.