സംസ്ഥാനത്ത് സമ്മർദ്ദ കക്ഷിയായി വ്യാപാരി വ്യവസായി ഏകോപന സമിതി മാറുമെന്ന് കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ദ്വൈവാർഷിക പൊതുയോഗം കട്ടപ്പനയിൽ നടന്നു. കെ വി വി ഇ എസ് ഇടുക്കിജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 10 ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങൾ ഉണ്ടായിട്ടും വ്യാപാരികൾക്ക് വേണ്ട പരിഗണന ലഭിക്കാറില്ല. വയനാട് ദുരന്തത്തിൽ ആദ്യം മുതൽ ഇപ്പോഴും വ്യാപരികൾ സഹായവുമായി വയനാട് മേഖലയിൽ ഉണ്ട്. എന്നാൽ സർക്കാർ സർവ്വകക്ഷി യോഗം വിളിച്ച് ചേർത്തപ്പോൾ വ്യാപാരികളെ മാറ്റി നിർത്തിയത് പ്രതിഷേധാർഹമാണ്. വ്യാപാരികൾ സമാഹരിച്ച 9 കോടിയോളം രൂപാ സർക്കാരിന് കൈമാറില്ലന്നും വ്യാപരികളെയും ജീവനക്കാരോയും സംരക്ഷിക്കുവാനും സംസ്ഥാന കമ്മറ്റി പണം മാറ്റിവച്ചതായും സണ്ണി പൈമ്പിള്ളിൽ പറഞ്ഞു. സെന്റ് ജോൺസ് ആശുപത്രിയുമായി സഹകരിച്ചുള്ള കാരുണ്യ കുടുംബ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ബ്ലോക്ക്പ്രസിഡന്റ് പി കെ മാണി അദ്ധ്യക്ഷത വഹിച്ചു.
കാരുണ്യ സുരക്ഷ പദ്ധതി ജില്ലാ ചെയർമാൻ സിബി കൊലുംകുടി, സെന്റ് ജോൺസ് ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ , കട്ടപ്പന യൂണിറ്റ്പ്രസിഡന്റ് എം കെ തോമസ്, വിൻസന്റ് വി കുര്യൻ, ജോഷി കുട്ടട , റോസമ്മ മൈക്കിൾ , വി സി മാത്യൂ ,ജെയിംസ് മാത്യൂ ,ജോർജുകുട്ടി തോണക്കര , ബെന്നി ചിറമേൽ , ഡോ.തോമസ് ജോസഫ് , ജോസ് എം ജെ എന്നിവർ സംസാരിച്ചു.