Idukki വാര്‍ത്തകള്‍
കട്ടപ്പന ഉൾപ്പെടെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻററുകൾ ദേശീയ നിലവാരത്തിലേക്ക്


ഇടുക്കി ജില്ലയിലെ ഭാരതീയ ചികിത്സ വകുപ്പിനും ഹോമിയോ വകുപ്പിനും കീഴിലുള്ള ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻററുകൾ രണ്ടാംഘട്ട എൻ ബി എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ പരിശോധനയ്ക്കായി തയ്യാറെടുക്കുന്നു. സെപ്റ്റംബർ 26, 27 ,28 ദിവസങ്ങളിലായി ആലക്കോട്, ഉടുമ്പന്നൂർ, കുടയത്തൂർ, പൂപ്പാറ, പച്ചടി, കട്ടപ്പന എന്നീ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളും നാരകക്കാനത്തുള്ള ഹോമിയോപതി വകുപ്പിന്റെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുമാണ് ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക. ആദ്യഘട്ടത്തിൽ ജില്ലയിലെ പതിനൊന്നോളം സ്ഥാപനങ്ങൾ ഈ നേട്ടം കൈവരിച്ചിരുന്നു.