Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കേന്ദ്രബജറ്റിൽ കേരളത്തെ അവഗണിച്ച കേന്ദ്രസർക്കാർ നടപയിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധം സംഘടിപ്പിച്ചു




രാജീവ്‌ ഭവനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ഗാന്ധിസ്ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി ഉൽഘാടനം ചെയ്തു. കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും തുറന്നുകാട്ടുന്നതാണ് കേന്ദ്ര ബജറ്റെന്ന് യോഗം ഉൽഘാടനം ചെയ്തുകൊണ്ട് കെ ജെ ബെന്നി പറഞ്ഞു. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവും ഉൾപ്പെടുന്നുവെന്ന വസ്തുത പോലും ബോധപൂർവം വിസ്മരിച്ച നിലപാടാണ് ബജറ്റിൽ പ്രതിഫലിക്കുന്നത്. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന അവഗണനാപരമായ സമീപനം കേരളത്തിന്റെ വികസനത്തെ മനഃപൂർവം തടയുന്നതാണെന്നും ഇതിനെതിരെ ശക്തമായ ജനാതിപത്യ പ്രതിഷേധങ്ങൾ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട്‌ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ, കാഞ്ചിയാർ മണ്ഡലം പ്രസിഡണ്ട്‌ അനീഷ് മണ്ണൂർ, നേതാക്കളായ ജോയി ഈഴക്കുന്നേൽ, ജോസ് മുത്തനാട്ട്, സിബി പാറപ്പായി, ഷാജി വെള്ളംമാക്കൽ, ജയ്മോൻ കോഴിമല, ജോസ് ആനക്കല്ലിൽ, പ്രശാന്ത് രാജു, ബിജു പൊന്നോലി, പി എസ് മേരിദാസൻ, എബ്രഹാം പന്തംമാക്കൽ, സന്തോഷ്‌ ഓലിനാൽ, കെ റ്റി ജയൻ, ലിസി ജോണി,സണ്ണി മൂഴയിൽ, പൊന്നപ്പൻ അഞ്ചപ്ര, ജോണി വടക്കേക്കര, ഷാജൻ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!