സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ലോഗോ പ്രകാശനം കട്ടപ്പന നഗരസഭയിൽ നടന്നു
സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ലോഗോ പ്രകാശനം കട്ടപ്പന നഗരസഭയിൽ നടന്നു കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി ലോഗോ പ്രകാശനം നിർവഹിച്ചു മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് പ്രവർത്തനങ്ങൾ നടത്തുന്നത്…….
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ സ്വച്ചതാ ഹി സേവാ ക്യാമ്പയിൻ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടത്തിവരികയാണ് ഇതിൻറെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തും ഈ ക്യാമ്പയിന്റെ ലോഗോ പ്രകാശനമാണ് നഗരസഭയിൽ നടന്നത് നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി ലോഗോയുടെ പ്രകാശനം നിർവഹിച്ചു
നഗര ഗ്രാമ പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരം വിലയിരുത്തുന്ന സ്വശ്ച് സർവേഷൻ റാങ്കിങ്ങിലെ വിലയിരുത്തൽ മാനദണ്ഡങ്ങളിൽ പ്രാധാന്യത്തോടെ പരിഗണിക്കുന്ന ഒരു ഘടകമാണ് സ്വച്ഛത ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ ക്യാമ്പയിൻ വിജയകരമായി നടത്തുന്നതിന് വഴി സർവ്വേ ഷൻ റാങ്കിങ്ങിൽ വലിയ രീതിയിൽ നഗരസഭയ്ക്ക് മുന്നേറാൻ സാധിക്കും ഇതിനായി വിവിധ പ്രവർത്തനങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത് ചടങ്ങിൽ വൈസ് ചെയർമാൻകെ ജെ ബെന്നി അധ്യക്ഷൻ ആയിരുന്നു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി പ്രതിജ്ഞ ചൊല്ലി കൊടുത്തു
നഗരസഭ ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക് ക്യാമ്പയിന്റെ തുടക്ക പ്രവർത്തനങ്ങളെപറ്റി വിശദീകരിച്ചു.
വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മനോജ് മുരളി, സെക്രട്ടറി അജി .കെ.തോമസ് മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.