Idukki വാര്‍ത്തകള്‍
വയനാട് ദുരന്തത്തിൽ കിടപ്പാടം നഷ്ടമായരെ സഹായിക്കുവാൻ കെ പി സി സി നിർമ്മിച്ചു നൽകുന്ന നൂറ് വീട് പദ്ധതിക്ക് ധന സമാഹരണം നടത്തുന്നതിനായി കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുട നേതൃത്വത്തിൽ പായസവും പാട്ടും എന്നപേരിൽ ഒരുമിക്കാം വയനാടിനായി പരിപാടി സംഘടിപ്പിച്ചു
നഗരസഭ മിനി സ്റ്റേഡിയത്തിൽ നടന്ന പരിപാടി എ ഐ സി സി അംഗം അഡ്വ:ഇ. എം. അഗസ്തി ഉൽഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു . സ്റ്റേഡിയത്തിൽ വച്ച് അപ്പോൾ തയാറാക്കുന്ന പായസം നഗരത്തിൽ വിതരണം നടത്തി. നാടൻ പാട്ട് കലാകാരൻ അജീഷ് തായില്യവും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് പരിപാടിയിൽ അവതരിപ്പിച്ചു. കെ. പി. സി. സി. സെക്രട്ടറി തോമസ് രാജൻ ജിതിൻ കൊല്ലംകുടിക്ക് പായസം നൽകി ആദ്യ വില്പന നിർവഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, ജോണി കുളംപള്ളി, ഷാജി വെള്ളംമാക്കൽ,പ്രശാന്ത് രാജു, ഷമേജ് കെ ജോർജ്,ജോസ് ആനക്കല്ലിൽ,റൂബി വേഴാമ്പത്തോട്ടം എ. എം.,സന്തോഷ്, കെ. എസ്. സജീവ്, പൊന്നപ്പൻ അഞ്ചപ്ര, ഷാജൻ എബ്രഹാം, ഷിബു പുത്തൻ പുരക്കൽ തുടങ്ങിയവർ പങ്കെടുത്തു.