ഇടുക്കി മാങ്കുളത്ത് ഫോട്ടോഗ്രാഫർക്ക് ക്രൂരമർദ്ദനം; ജെറി എന്ന ഫോട്ടോഗ്രാഫർക്കാണ് മർദ്ദനമേറ്റത്. മദ്യലഹരിയിൽ വധുവിൻ്റെ ബന്ധുക്കളാണ് അക്രമണം നടത്തിയത്
പതിനാറാം തീയതി പുലർച്ചെ രണ്ടു മണിക്കാണ് വിവാഹ ഫോട്ടോ എടുക്കുന്നതിന് വേണ്ടി മാങ്കുളത്തുള്ള Misty Mountain View റിസോർട്ടിൽ എത്തിയത്. വധുവിൻ്റെ വീട്ടുകാർ ബുക്ക് ചെയ്തിരുന്ന റിസോർട്ട് ആയിരുന്നു ഇത്. റൂമിൽ ചെന്നപ്പോൾ ആരൊക്കെയോ മദ്യപിച്ച് വൃത്തികേടായി കിടക്കുന്ന രീതിയിലായിരുന്നു മുറി കിടന്നിരുന്നത്. ഈ കാര്യം വധുവിൻ്റെ വീട്ടുകാരെ വിളിച്ച് അറിയിച്ചപ്പോൾ യദു എന്ന ആൾ നിങ്ങളെ അവിടെ സഹായിക്കും എന്ന് പറഞ്ഞു. എന്നാൽ യദുവുമായി ഫോട്ടോഗ്രാഫറായ ജെറിൻ സംസാരിച്ചപ്പോൾ മോശമായി പെരുമാറുകയാണ് ചെയ്തത്. വേണമെങ്കിൽ ഇവിടെ കിടന്നോ എന്ന് പറഞ്ഞ് തെറി പറഞ്ഞു. അതേത്തുടർന്ന് ജെറിനും കൂടെയുണ്ടായിരുന്ന വീഡിയോഗ്രാഫറും സഹായിയും കൂടി മുറി വൃത്തിയാക്കി അവിടെ കിടന്നുറങ്ങി. ഫോട്ടോഗ്രാഫി വർക്ക് കോഡിനേറ്റർ ആയിട്ടുള്ള നിതിൻ തോമസ് മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. വെളുപ്പിനെ നാലു മണിയായപ്പോൾ യതുവും സംഘവും എത്തി നിതിനെ റൂമിൽ നിന്നും പുറത്തിറക്കി മർദ്ദിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ വിവാഹം ഭംഗിയായി നടക്കുന്നതിനു വേണ്ടി നിബിൻ ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല. പതിനാറാം തീയതി രാവിലെ മുതൽ വിവാഹ ഫോട്ടോഗ്രാഫി എടുക്കുകയും ഉച്ചയോടു കൂടി ഫംഗ്ഷൻ അവസാനിക്കുകയും ചെയ്തു. തിരികെ മൂവാറ്റുപുഴയിലേക്ക് പോരുന്ന വഴിഏകദേശം മൂന്നു മണിയോടുകൂടി യദുവും സംഘവും കാറിൽ എത്തി തടഞ്ഞുനിർത്തി ജെറിയെ മർദ്ദിക്കുകയായിരുന്നു. മാങ്കുളത്തുനിന്ന് നാലു കിലോമീറ്റർ മാറി ഗോമതിക്കട ഭാഗത്ത് വച്ചാണ് മർദ്ദനമേറ്റത്. മാങ്കുളത്തുനിന്ന് പോന്നപ്പോൾ മുതൽ വാഹനത്തിൽ യദുവും സംഘവും പിന്തുടരുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഒരു സ്ഥലത്ത് വെച്ച് വാഹനം തടഞ്ഞു. അവിടുന്ന് ജെറിൻ വാഹനം ഓടിച്ച് വീണ്ടും മുൻപോട്ടു പോയി. പിന്നീടാണ് കാറിനെ മറികടന്ന് ജെറിനെ അഞ്ചങ്കസംഘം ചേർന്ന് മർദ്ദിച്ചത്. മൂക്കിനും തലയ്ക്കും സാരമായി പരിക്കേറ്റ ജെറിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. അവിടെ സൗകര്യമില്ലാത്തതിനാൽ പിന്നീട് കോതമംഗലത്തേക്കും തുടർന്ന് മൂവാറ്റുപുഴ എംസിഎസ് ആശുപത്രിയിലേക്കും മാറ്റുകയാണ് ചെയ്തത്. ജെറിൻ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. ഇത്തരം അനഭവം ആദ്യമായിട്ടാണ് എൻ്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് ജെറിൻ പറഞ്ഞു.
മർദ്ദിച്ചവർക്കെതിരെ ജെറിനും നിതിനും മൂന്നാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് മൂന്നാർ പോലീസ് പറഞ്ഞത്. ഒന്നാം പ്രതിയായ യദു വധുവിന്റെ സഹോദരിയുടെ ഭർത്താവാണ്. ഉപദ്രവിച്ച 5 അംഗ സംഘത്തിലെ നാലുപേരുടെ പേരുകൾ ഇനിയും ലഭിച്ചിട്ടില്ല. അവരെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.