എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ അനിശ്ചിത കാല നിരഹാര സമരവുമായി
ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ
നായർ സർവ്വീസ് സൊസൈറ്റി ഇൻഡ്യൻ കമ്പനി നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന സംഘടനയും കരയോഗങ്ങൾ ഈ കമ്പനിയിൽ ഓഹരി ഉടമകളും അംഗങ്ങളുമായി പ്രവർത്തിക്കുന്ന സ്വതന്ത്രസംഘടനകളുമാണ്.
ഓരോ പ്രദേശത്തേ യും കരയോഗങ്ങളുടെ കൂട്ടായ്മയാണ് താലൂക്ക് യൂണിയനുകൾ,താലൂക്ക് യൂണിയനുകളും എൻ.എസ്.എസ് ൽ ഓഹരി ഉടമകളും അംഗങ്ങളുമാണ്. ഇവക്കെ ല്ലാം സംഘടനയുടെ സ്ഥാപക നേതാവ് മന്നത്താചാര്യനാൽ എഴുതപ്പെട്ട പ്രത്യേകം ഭരണഘടനകളും പ്രവർത്തന പദ്ധതികളുമുണ്ട്.
കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി ഈ നിയമാവലികളെയെല്ലാം ചൂർണ്ണമായി അവഗണിച്ചുകൊണ്ട് ജനാധിപത്യം പൂർണ്ണമായും ഇല്ലാതാക്കി ഒരു ഏകാധിപത്യഭര ണമാണ് എൻ.എസ്.എസ് ൽ നടന്നുവരുന്നത്. ജനാധിപത്യ മാർഗ്ഗത്തിൽ സംഘടന യുടെ നിയമാവലിക്കനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട കരയോഗ ഭരണസമിതിക ളേയും താലൂക്ക് യൂണിയൻ ഭരണസമിതികളേയും യാതൊരു തത്വദീക്ഷയുമില്ലാ തെ പിരിച്ചുവിടുകയും തൻ്റെ ഇംഗിതങ്ങൾക്ക് വഴങ്ങുന്ന ഏറാൻമൂളികളെ വച്ച് അ ണം പിടിച്ചെടുക്കുന്നതും നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു.
2022 ജൂൺ 8-ാം തീയതി അർദ്ധരാത്രിയോടുകൂടി എൻ.എസ്.എസ് ജനറൽസെക്ര ട്ടറി ശ്രീ.ജി.സുകുമാരൻ നായർ നിയോഗിച്ച ഒരുസംഘം ആളുകൾ ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയന്റെ നെടുംകണ്ടത്തുള്ള ഓഫീസിൽ അതിക്രമിച്ചു കയറി ഓഫീസ് പിടിച്ചെടുക്കുവാൻ ഒരു ശ്രമം നടത്തിയിരുന്നു. സമുദായാംഗങ്ങൾ സമയോ ചിതമായി ഇടപെട്ടതിനാൽ അവരുടെ ഉദ്യമം വിജയിച്ചില്ല. എൻ.എസ്.എസ് ജനറൽ സെക്രട്ടറി അഡ്ഹോക്ക് കമ്മറ്റി എന്ന പേരിൽ ഒരു സമാന്തര കമ്മറ്റിയെ നോമിനേറ്റ് ചെയ്ത് ബാങ്ക് അക്കൗണ്ടുകളും വരുമാന സ്രോതസുകളും അവരുടെ കൈപ്പിടിയി ലാക്കി ഹൈറേഞ്ചിലെ സംഘടനാപ്രവർത്തനം തകർക്കുന്നതിനും തളർത്തുന്നതിനു മാണ് ശ്രമിച്ചുവരുന്നത്.
കഴിഞ്ഞ 27 മാസക്കാലമായി ഞങ്ങൾ ചെറുത്തുനിൽപ്പിലാണ്. ഇതുമായി ബന്ധപ്പെട്ട് സിവിൽ കേസുകളും, ക്രിമിനൽ കേസുകളും നടക്കുന്നുണ്ട്. 2019 ഏപ്രിൽ മാസത്തി ൽ തെരഞ്ഞെടുക്കപ്പെട്ട ആർ.മണിക്കുട്ടൻ പ്രസിഡൻറും ഏ.കെ സുനിൽകുമാർ വൈസ്പ്രസിഡന്റുമായിട്ടുള്ള 15 അംഗ ഭരണസമിതിയാണ് നിലവിലുള്ളത്. നിയമാവലി യനുസരിച്ച് 3 വർഷമാണ് ബരണസമിതിയുടെ കാലാവധി. 2022 ഏപ്രിൽ മാസത്തിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു. നിരവധി തവണ രേഖാമൂലം ആവശ്യപ്പെട്ടി ട്ടും തെരഞ്ഞെടുപ്പ് നടത്താതെ നീട്ടിക്കൊണ്ട് പോയി ഭരണം പിടിച്ചെടുക്കുവാനാണ് എൻ.എസ്.എസ് ജനറൽസെക്രട്ടറി ശ്രമിച്ചുവരുന്നത്.
ഭരണസമിതിയുടെ കാലാവധി അവസാനിച്ചാലും തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണസമിതി അധികാരം ഏറ്റെടുക്കുന്നതുവരെ നിലവിലുള്ള ഭരണസമിതി തുടരണമെന്നതാണ് താലൂക്ക് യൂണിയൻ നിബന്ധനയുടെ 15-ാം വകുപ്പ് പറയുന്നത്.ഇ തനുസരിച്ചാണ് കാലാവധി അവസാനിച്ചിട്ടും ഞങ്ങൾ ഭരണത്തിൽ തുടരുന്നത്.
2013,2016,2019 വർഷങ്ങളിൽ നടന്ന യൂണിയൻ ഭരണസമിതി തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ആർ. മണിക്കുട്ടൻ നേത്യത്വം കൊടുത്ത പാനലാണ് വിജയിച്ചിട്ടുള്ളതും ഭാണം നടത്തിയിട്ടുളളതും. 2013 ൽ ഒരു ഭരണമാറ്റമുണ്ടാകുമ്പോൾ യൂണിയന്റെ ആസ്തി വെറും 43 ലക്ഷം രൂപാ ആയിരുന്നത് 2024 ൽ 9 കോടി രൂപയിലധികമായി വർദ്ധിച്ചു. 2013 ൽ യൂണിയന് സ്വന്തമായി 13.5 സെൻ്റ് പട്ടയഭൂമി ഉണ്ടായിരുന്നത് ഇപ്പോൾ നാലര ഏക്കർ ആയി വർദ്ധിച്ചു. ഹൈറേഞ്ചിലെ സമുദായാംഗങ്ങളുടെ ത്യാനനിർഭമായ സഹായങ്ങളും സഹകരണങ്ങളുമാണ് യൂണിയൻ്റെ ഈ വലിയ വളർച്ചയുടെ അടിസ്ഥാനം.
കൊച്ചുകാമാക്ഷി കേന്ദ്രമായി നിർമ്മാണം നടന്നുവരുന്ന ശ്രീപത്മനാഭപുരം ധർമ്മ പാഠശാല എന്ന പദ്ധതി ഹൈറേഞ്ചിലെ സമുദായാംഗങ്ങളുടെ സ്വപ്നപദ്ധതിയാണ്. ഏതാണ്ട് നാല’ ഏക്കറോളം വരുന്ന ഭൂമിയിൽ നാല് കോടി രൂപയിലധികമുളള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയിലധികം പലർക്കായി കൊടുത്തു തീർക്കുവാനുമുണ്ട്. 27 മാസ ങ്ങൾക്ക് മുൻപ് അനാവശ്യമായി പ്രതിസന്ധി സൃഷ്ടിച്ചില്ലായിരുന്നുവെങ്കിൽ ഈ ബാദ്ധ്യതകൾ തീർത്ത് ഈ പദ്ധതിയുടെ ഒന്നാം ഘട്ടം ഞങ്ങൾ പൂർത്തീകരിക്കുമാ യിരുന്നു.
ദ്രുതഗതിയിൽ നടന്നു വന്നിരുന്ന ഒരു പദ്ധതി പെട്ടന്ന് നിർത്തിവയ്ക്കേണ്ടി വന്നതി നാലാണ് ഈ ഭാരിച്ച ബാദ്ധ്യത ഉണ്ടായത്.ഹൈറേഞ്ച് എൻ.എസ്.എസ് യൂണി യൻ്റെ ഭരണം ഏറ്റെടുത്തു എന്ന് പറയുകയും യൂണിയൻ്റെ മുഴുവൻ വരുമാനവും കൈക്കലാക്കുകയും ചെയ്‌ത എൻ.എസ്.എസ് നേതൃത്വം ഈ ബാദ്ധ്യതകൾ ഏറ്റെ ടുക്കുവാനോ ശമ്പളം ഉൾപ്പടെയുള്ള യൂണിയൻ്റെ നിത്യനിദാനച്ചിലവുകൾ വഹിക്കു വാനോ തയ്യാറാകുന്നില്ല.
ഇടുക്കി ജില്ലയിലെ നാല് റവന്യൂ താലൂക്കുകളിലായിട്ടുള്ള 86 കരയോഗങ്ങളിലായി ആറായിരത്തോളം കുടുംബങ്ങളുമായി ബന്ധപ്പെട്ട ഒരു വിഷയമായിട്ടും എൻ.എസ്. എസ് നേത്യത്വം പ്രശ്നപരിഹാരത്തിന് തയ്യാറാകുന്നില്ല. ഈ പ്രശ്ന പരിഹാരത്തി നായി ഞങ്ങൾ നടത്തിയ എല്ലാ പരിശ്രമങ്ങളേയും അവഗണിക്കുകയാണ് എൻ.എ സ്.എസ് നേത്യത്വം ചെയ്യുന്നത്. പ്രശ്നം നീട്ടിക്കൊണ്ട് പോയി തളർത്തി പിടിച്ചെടു ക്കുക എന്നതാണ് തന്ത്രം.
ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ഹൈറേഞ്ചിലെ ആറായിരത്തോളം വരുന്ന നായർ കുടുംബങ്ങളുടെ പ്രതിനിധി എന്ന നിലയിൽ ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് ആർ.മണിക്കു ട്ടൻ ഈ ഓണക്കാലത്ത് അവിട്ടം നാൾ മുതൽ മരണം വരെ നിരാഹാരസമരം നട ത്തുകയാണ്.ശ്രീപത്മനാഭപുരം ധർമ്മപാഠശാലയിലാണ് സമരം നടക്കുന്നത്.അവിട്ടം നാൾ 16-ാം തീയതി രാവിലെ 10 മണിക്ക് സമരം ആരംഭിക്കും. പ്രശ്നപരിഹാരം ഉണ്ടാ കുന്നതുവരെ സമരം തുടരും. പ്രശ്നപരിഹാരത്തിന് മുൻപോട്ട് വെക്കുന്നത് മൂന്ന് നിർദ്ദേശങ്ങളാണ്.
“ഹൈറേഞ്ചിലെ കരയോഗങ്ങളുടേയും താലൂക്ക് യൂണിയൻ്റേയും പ്രതിനിധിസ ഭാംഗത്തിന്റേയും തെരഞ്ഞെടുപ്പുകൾ സമയബന്ധിതമായി നടത്തുക”
അല്ലെങ്കിൽ
“യൂണിയൻ ഭരണം പിടിച്ചെടുത്ത് ആസ്‌തികളും വരുമാനങ്ങളും കയ്യടക്കുവാൻ ശ്രമിക്കുന്ന ജനറൽസെക്രട്ടറി ബാദ്ധ്യതകൾ കൂടി ഏറ്റെടുക്കുക”
അല്ലെങ്കിൽ
“ശ്രീപത്മനാഭപുരം ധർമ്മപാഠശാല അതിന് പണം മുടക്കിയവർക്ക് നിരുപാധികം വിട്ടു നൽകുക”
ആർ.മണിക്കുട്ടൻ, ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ്,
കെ.വി വിശ്വനാഥൻ, പ്രസിഡൻ്റ് കട്ടപ്പന കരയോഗം,
എ.ജെ രവീന്ദ്രൻ, പ്രസിഡൻ്റ്, കാമാക്ഷി കരയോഗം,
എം.കെ ശശിധരൻ നായർ, പ്രസിഡൻ്റ് വലിയകണ്ടം കരയോഗം,
കെ.ജി വാസുദേവൻ നായർ, പ്രസിഡൻ്റ് ശാന്തിഗ്രാം കരയോഗം,
ജി.മന്മഥൻ നായർ, പ്രസിഡൻ്റ് കോമ്പയാർ കരയോഗം,
നാരായണൻ നായർ, പ്രസിഡൻ്റ് നത്തുകല്ല് കരയോഗം,
കൊച്ചറ മോഹനൻ നായർ, പ്രസിഡൻ്റ് നെറ്റിത്തൊഴു കരയോഗം,
കെ.പി സുകുമാരപിള്ള, പ്രസിഡൻ്റ് ലബ്ബക്കട കരയോഗം,
ജെ.ജയകുമാർ, ഭരണ സമിതി നരിയമ്പാറ കരയോഗം,
പി.ജി മനോജ്കുമാർ, സെക്രട്ടറി ചെമ്പകപ്പാറ കരയോഗം,
ജി.രഘുനാഥൻ, സെക്രട്ടറി പുഷ്പക്കണ്ടം കരയോഗം,
എം.പി ഗോപാലകൃഷ്‌ണൻ നായർ, സെക്രട്ടറി കൽത്തൊട്ടി കരയോഗം
എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.