രണ്ടാം വരവിനൊരുങ്ങി റാമും ജാനുവും
കണ്ടവർ ഒരിക്കൽ കൂടി കാണാൻ കൊതിക്കുന്ന റാമിന്റെയും ജാനുവിന്റെയും പ്രണയകഥ അതായിരുന്നു 96. മനസ്സിൽ ഒരു വല്ലാത്ത വിങ്ങൽ കൊണ്ടല്ലാതെ തീയറ്ററിൽ നിന്നിറങ്ങിയ ആളുകൾ ചുരുക്കമായിരിക്കും. 2018ൽ തീയറ്ററുകളിൽ എത്തിയ ചിത്രം പ്രണയത്തിന്റെ മറ്റൊരു നല്ല വശം കൂടി പ്രേക്ഷകർക്ക് മുന്നിൽ വരച്ചുകാണിച്ചു. വിജയ് സേതുപതി, തൃഷ എന്നിവരുടെ മികച്ച പെര്‍ഫോമന്‍സും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി.തമിഴിലെ ക്ലാസിക് ഹിറ്റുകളിലൊന്നായ റൊമാൻ്റിക് ഡ്രാമ നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടുന്ന രണ്ട് സ്കൂൾ വിദ്യാർത്ഥികളുടെ പ്രണയകഥയാണ് പറഞ്ഞ്‌പോകുന്നത്.
ഇപ്പോഴിതാ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാനുള്ള ആഗ്രഹത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ പ്രേം കുമാര്‍. റാമിനെ എവിടെ വിട്ടിട്ട് പോയോ അവിടേക്ക് ജാനുവും ഞാനും എത്തി. കഥയെക്കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. അഞ്ച് കഥകൾ തയ്യാറാക്കിയിട്ടുണ്ടെന്നും അതിലൊന്ന് 96 ന്റെ രണ്ടാം ഭാഗമാണെന്നും സംവിധായകൻ പറയുന്നു. വിജയസേതുപതിയോട് കഥ പറഞ്ഞെന്നും അദ്ദേഹത്തിന് ഇഷ്ടമായെന്നും പ്രേംകുമാർ അഭിമുഖത്തിൽ കൂട്ടിച്ചേർക്കുന്നു.
ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായ മികച്ച പ്രതികരണങ്ങളാണ് രണ്ടാം ഭാഗം എഴുതാൻ തന്നെ പ്രേരിപ്പിച്ചത്, രണ്ട് താരങ്ങളുടെയും ലഭ്യത അനുസരിച്ച് ബാക്കി ജോലികൾ ഉടൻ ആരംഭിക്കുമെന്നും പ്രേംകുമാർ പറഞ്ഞുവെക്കുന്നു.
96ന് ശേഷം ആറ് വര്‍ഷത്തോളമെടുത്തു അടുത്ത സിനിമക്കായി ഒരുങ്ങാന്‍. പല കഥകളും ആലോചിച്ചെങ്കിലും ഏറ്റവുമൊടുവില്‍ മെയ്യഴകനിലേക്ക് വരുകയായിരുന്നു.കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണിത്. 96 ന്റെ ആദ്യത്തെ ഭാഗം പ്രേക്ഷകര്‍ക്ക് എത്രമാത്രം ഇഷ്ടപ്പെട്ടെന്ന് നല്ല ബോധ്യമുണ്ട്.അതിനെക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗമെന്ന് നല്ല കോണ്‍ഫിഡന്‍സുണ്ട് പ്രേംകുമാർ പറഞ്ഞു.