Idukki വാര്‍ത്തകള്‍
കിഴക്കിന്റെ വെനീസിൽനിന്നും സഹ്യന്റെ മടിതട്ടിലൂടെ തേനിയിലേക്ക് ഇന്ന് മുതൽ പുതിയ കെ എസ് ആർ ടി സി സർവ്വീസ് ആരംഭിച്ചു


ആലപ്പുഴയിൽ നിന്നും വാഗമൺ വഴി തേനിയിലേക്ക് പുതിയ സർവ്വീസ് ആരംഭിച്ചു. ഉച്ചക്കഴിഞ്ഞ് 2:50 ന് ആലപ്പുഴയിൽ നിന്നും ആരംഭിച്ച് 4:20 കോട്ടയം, 5:20 പാലാ, 5:45 ഈരാറ്റുപേട്ട, 6:45 വാഗമൺ, 7:15 ഏലപ്പാറ, 8.30 കട്ടപ്പന 9:30 ന് കമ്പം, 10:30 ന് തേനിയിൽ എത്തും.
പ്രധാന വിനോദ സഞ്ചാരങ്ങളായ ആലപ്പുഴ, വാഗമൺ, അയ്യൻകോവിൽ തൂക്കുപാലം, അഞ്ചുരുളിയും, കമ്പം മുന്തിരി പാടവും, പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ ഭരണങ്ങാനം, അരുവിത്തുറ, വാഗമൺ കുരിശുമല എന്നിവയെയും ബന്ധിപ്പിക്കുന്ന സർവീസ് കൂടിയാണിത്.
തേനിയിൽ നിന്നും നാഗർകോവിൽ ചെന്നൈ-വേളാങ്കണ്ണി- ബാംഗ്ലൂർ കണക്ഷൻ കിട്ടുന്ന സർവീസ് കൂടിയാണ്.