Idukki വാര്‍ത്തകള്‍
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എയ്ഡ്‌സ് ഡേ ദിനാചരണം നടത്തി.
കട്ടപ്പന : ഡിസംബർ 1 എയ്ഡ്സ് ഡേ ദിനാചരണം കട്ടപ്പന താലൂക്കാശുപത്രിയിൽ നടന്നു .പരിപാടി സൂപ്രണ്ട് കെബി ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് എല്ലാവർക്കും റെഡ് റിബൺ നൽകി. താലൂക്ക് ആശുപത്രി ഹെഡ് നേഴ്സ് ഷീജ എം ആർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഡോക്ടർമാരായ അനീഷ് പുരുഷോത്തമൻ, എം എസ് നിധിൻ, എൽദോ ഗീവർഗീസ്, ടിജു പി ജോസഫ്, വിനിത കരിയോൺസ്, ജെറിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.













































































