പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളൽ – നടപടികൾ കർക്കശമാക്കി കട്ടപ്പന നഗരസഭ.

കട്ടപ്പന നഗരസഭ പ്രദേശത്തെ പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർ ഇനി കനത്ത പിഴ നല്കേണ്ടി വരും. കഴിഞ്ഞ രണ്ടു ദിവസങ്ങളായി 15 ഓളം പേർക്കാണ് നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം പിഴ ചുമത്തിയത്. ഹരിത കർമ്മസേന വീടുകളിൽ നിന്നും, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ താല്ക്കാലികമായി സൂക്ഷിക്കുന്ന മിനി എം.സി.എഫുകൾക്ക് സമീപവും മാലിന്യങ്ങൾ നിക്ഷേപിച്ച വിരുതൻമാർക്കും പിഴ ചുമത്തപ്പെട്ടു. നഗരസഭ പ്രദേശത്ത് മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെയുള്ള നിയമ നടപടികൾ കർക്കശമായി തുടരുമെന്ന് ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി . പി ജോൺ അറിയിച്ചു. എൻഫോഴ്സ് മെന്റ് പ്രവർത്തനങ്ങൾക്ക് സീനിയർ പബ്ളിക് ഹെൽത്ത് ഇൻസ്പക്ടർ പ്രദീപ് രാജ് ഡി, പബ്ളിക് ഹെൽത്ത് ഇൻസ്പക്ടർ അനുപ്രിയ കെ.എസ്, രജിത ഐ,അമ്പിളി ബി.എം, ജീവനക്കാരായ ബിബിൻ തോമസ്, മനു ബാബു, ബിജു മാത്യു എന്നിവർ നേതൃത്വം നല്കി.









































































































































