“എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയണം”; പരാജയത്തിന് പിന്നാലെ രൂക്ഷവിമർശനം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് എതിരെ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എം.വി. ഗോവിന്ദൻ ഫേസ്ബുക്കിൽ പങ്കുവച്ച പ്രസ്താവനയ്ക്ക് കമൻ്റായിട്ടാണ് ചിലർ പ്രതിഷേധം അറിയിച്ചത്.
തെരഞ്ഞെടുപ്പിലെ തോൽവിക്ക് ഉത്തരവാദി എം.വി ഗോവിന്ദനാണെന്നും, ഗോവിന്ദൻ. സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയണമെന്നും ചിലർ ആവശ്യപ്പെട്ടു. പാർട്ടി അനുഭാവികൾ തന്നെയാണ് ഇത്തരത്തിലുള്ള കമൻ്റുകൾക്ക് പിന്നിലുള്ളതെന്നും ശ്രദ്ധേയം.
അതേസമയം, എം.വി. ഗോവിന്ദനും കെ. കെ. രാഗേഷിനുമെതിരെ തളിപ്പറമ്പ് മണ്ഡലത്തിലെ ധർമശാലയിൽ പോസ്റ്ററും പതിച്ചിട്ടുണ്ട്. മോറാഴ സഖാക്കൾ എന്ന പേരിലാണ് പോസ്റ്റർ പതിച്ചത്. പൊതുമണ്ഡലങ്ങളിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
















































































































