Idukki വാര്‍ത്തകള്‍
റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന അപ്ടൗണിന്റെ നേതൃത്വത്തിൽ ഓണകിറ്റുകൾ വിതരണം ചെയ്തു


കട്ടപ്പന നഗരസഭ പരിധിയിലുള്ള നിർദ്ധനരായവർക്കാണ് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിന്റെ നേതൃത്വത്തിൽ കരുതലിന്റെ സ്നേഹ സ്വാന്തനമായി ഓണകിറ്റുകൾ വീട്ടിൽ എത്തിച്ച് നൽകുന്നത്. 2000 രൂപാ വില വരുന്ന അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളാണ് 50 കുടുംബങ്ങൾക്ക് നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ക്ലബ്ബ് പ്രസിഡന്റ് മനോജ് അഗസ്റ്റിൻ നിർവ്വഹിച്ചു. സെക്രട്ടറി പ്രദീപ് എസ് മണി, രാജേഷ് നാരായണൻ , അഭിലാഷ് എ എസ് എന്നിവർ സംസാരിച്ചു.