Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

14 ഇനങ്ങളുമായി സൗജന്യ ഓണക്കിറ്റ്; വിതരണം ഇന്ന് തുടങ്ങും



സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിൽ ഉള്ളവർക്കുമാണ് ഓണക്കിറ്റ് നൽകുക.വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവൻ ആളുകൾക്കും ഓണക്കിറ്റ് നൽകും. റേഷൻ കടകൾ വഴിയാണ് ഓണക്കിറ്റ് വിതരണം. ക്ഷേമ സ്ഥാപനങ്ങളിലെ ആളുകൾക്ക് നാളെ മുതൽ ഓണക്കിറ്റ് നേരിട്ട് എത്തിക്കും.

14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്. ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്.

ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 8 മണിക്ക് തിരുവനന്തപുരം പേരൂർക്കടയിൽ ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ നിർവഹിക്കും.തിരുവനന്തപുരം പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!